TopTop
Begin typing your search above and press return to search.

ടി20 ലോകകപ്പ് നീട്ടിവെക്കാന്‍ സമ്മര്‍ദ്ദം ചൊലുത്തുന്നു; ആരോപണങ്ങളില്‍ പ്രതികരിച്ച് ബിസിസിഐ

ടി20 ലോകകപ്പ് നീട്ടിവെക്കാന്‍ സമ്മര്‍ദ്ദം ചൊലുത്തുന്നു; ആരോപണങ്ങളില്‍ പ്രതികരിച്ച് ബിസിസിഐ

ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് നീട്ടിവെച്ച് ഐപിഎല്‍ നടത്താന്‍ ബിസിസിഐ ശ്രമം നടത്തുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ടി20 ലോകകപ്പ് നീട്ടിവെയ്ക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചൊലുത്തുന്നുവെന്നും മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഐപിഎലിന് ലോക ടൂര്‍ണമെന്റിനെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ നടത്താനായി ഐസിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ. എന്തിനാണ് ബിസിസിഐ ലോകകപ്പ് നീട്ടിവെക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്,ഐസിസി ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നത് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

ലോകകപ്പ് നടത്താനാകുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് അതുമായി മുന്നോട്ടുപോകാം. അതില്‍ ബിസിസിഐ ഇടപെടേണ്ട കാര്യമില്ല. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്തണോ മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റുമായി മുന്നോട്ടു പോകണോ എന്നെല്ലാം ഓസീസ് ക്രിക്കറ്റ് ബോര്‍ഡും അവിടുത്തെ സര്‍ക്കാരും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യങ്ങളാണ്. സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ടീമുകള്‍ എത്തി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച ചേരുന്ന ഐസിസി ബോര്‍ഡ് യോഗമാണ് ലോകകപ്പ് നടത്തിപ്പ് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.


Next Story

Related Stories