TopTop
Begin typing your search above and press return to search.

ടെസ്റ്റ് ക്രിക്കറ്റില്‍ നാലായിരം റണ്‍സും 150 വിക്കറ്റും; സോബേഴ്‌സിന് ശേഷം അതിവേഗം നേട്ടം കൈവരിച്ച് ബെന്‍ സ്റ്റോക്‌സ്

ടെസ്റ്റ് ക്രിക്കറ്റില്‍ നാലായിരം റണ്‍സും 150 വിക്കറ്റും; സോബേഴ്‌സിന് ശേഷം അതിവേഗം നേട്ടം കൈവരിച്ച് ബെന്‍ സ്റ്റോക്‌സ്

ടെസ്റ്റ് ക്രിക്കറ്റില്‍ നാലായിരം റണ്‍സും 150 വിക്കറ്റും നേടുന്ന താരമായി ബെന്‍ സ്റ്റോക്‌സ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സിനുശേഷം ടെസ്റ്റില്‍ ഈ നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ ഓള്‍ റൗണ്ടറെന്ന നേട്ടവും താരം സ്വന്തമാക്കി. 63 ടെസ്റ്റില്‍ നിന്ന് ഗാരി സോബേഴ്‌സ് ആണ് ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കിയത്.

ഗാരി സോബേഴ്‌സ്, ഇയാന്‍ ബോത്തം, കപില്‍ ദേവ്, ജാക്വസ് കാലിസ്, ഡാനിയേല്‍ വെട്ടോറി എന്നിവരാണ് സ്റ്റോക്‌സിന് മുമ്പ് ഈ നേട്ടം നേടിയ താരങ്ങള്‍. വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ 4 വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ഈ നേട്ടം സ്റ്റോക്‌സ് കൈക്കലാക്കിയത്. 64 ടെസ്റ്റില്‍ നിന്നാണ് സ്റ്റോക്‌സ് ഈ നേട്ടത്തിലെത്തിയത്. വിന്‍ഡീസിന്റെ അല്‍സാരി ജോസഫിനെ പുറത്താക്കിയാണ് സ്റ്റോക്‌സ് ടെസ്റ്റ് കരിയറില്‍ 150 വിക്കറ്റ് തികച്ചത്. 69 ടെസ്റ്റില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതവും ജാക് കാലിസാണ് മൂന്നാം സ്ഥാനത്ത്.

Next Story

Related Stories