TopTop
Begin typing your search above and press return to search.

'ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്'; സൈക്ലിംഗ് ഫെഡറേഷന്റെ വാഗ്ദാനം നിരസിച്ച് 15 വയസുകാരി ജ്യോതി കുമാരി

ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്; സൈക്ലിംഗ് ഫെഡറേഷന്റെ വാഗ്ദാനം നിരസിച്ച് 15 വയസുകാരി ജ്യോതി കുമാരി

ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ നിന്ന് ബീഹാറിലെ ധാര്‍ബംഗയിലേക്ക് പിതാവിനെയും ഇരുത്തി 1,200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15 വയസുകാരി ജ്യോതി കുമാരി സൈക്ലിംഗ് ഫെഡറേഷന്‍ നല്‍കിയ വാഗ്ദാനം നിരസിച്ചു. രാജ്യം ലോക്ക്ഡൗണിലായിരിക്കെ അപകടത്തില്‍ പരിക്കേറ്റ പിതാവിനെയും വഹിച്ച് പെണ്‍കുട്ടി കിലോമീറ്ററകുള്‍ സഞ്ചരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നാഷണല്‍ സൈക്കിള്‍ അക്കാദമിയില്‍ ട്രയല്‍സിന് ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ ആരോഗ്യം മോശമാണെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നുമാണ് ജ്യോതി കുമാരി പറയുന്നത്.

''നേരത്തെ, എന്റെ കുടുംബത്തിലെ പ്രശ്‌നം കാരണം എനിക്ക് സ്‌കൂള്‍ വിദ്യാഭ്യാസം തുടരാനായില്ല, വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരുന്നു... എന്നാല്‍ ഇപ്പോള്‍ എന്റെ മെട്രിക്കുലേഷന്‍ ആദ്യം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' സിര്‍ഹുള്ളിയില്‍ നിന്ന് ഫോണിലൂടെ അവര്‍ ദി ഹിന്ദുവിനോട് ജ്യോതി കുമാരി പറഞ്ഞു. ഇത്രയും നീണ്ട യാത്രയ്ക്ക് ശേഷം എനിക്കും ഇപ്പോള്‍ ശാരീരിക ബലഹീനത തോന്നുന്നു.

നേരത്തെ പിതാവിനെയും പിന്നിലിരുത്തി ഏഴ് ദിവസം കൊണ്ടാണ് ജ്യോതി കുമാരി ഗുഡ്ഗാവില്‍ നിന്ന് സൈക്കിള്‍ ചവിട്ടി ബിഹാറിലെത്തിയപ്പോള്‍ ജ്യോതിയെ പിന്തുണച്ച് സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് രംഗത്തെത്തിയിരുന്നു. ജ്യോതിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ലോക്ഡൗണ്‍ പിന്‍വലിക്കുന്ന മുറക്ക് അടുത്ത മാസം ഡല്‍ഹിയില്‍ ട്രയല്‍സിനായി എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനുള്ള യാത്രാ, താമസ ചെലവുകള്‍ ഫെഡറേഷന്‍ വഹിക്കുമെന്നും ഓങ്കാര്‍ സിംഗ് പറഞ്ഞു. ജ്യോതിയില്‍ എന്തോ ചില പ്രത്യേകതകളുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ട്രയല്‍സിന് ക്ഷണിച്ചതെന്നും 1200 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടുക എന്നത് നിസാര കാര്യമല്ലെന്നും ഓങ്കാര്‍ സിംഗ് പറഞ്ഞിരുന്നു.

ഗുഡ്ഗാവില്‍ ഓട്ടോ ഡ്രൈവറായ ജ്യോതിയുടെ പിതാവ് മോഹന്‍ പാസ്വാന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഓട്ടോ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം നിലക്കുകയും ഓട്ടോ അതിന്റെ ഉടമസ്ഥന്‍ കൊണ്ടുപോകുകയും ചെയ്തതോടെയാണ് മോഹന്‍ പാസ്വാന്‍ ഗുഡ്ഗാവില്‍ കുടുങ്ങിപ്പോയത്. കൈയിലുള്ള പൈസയെല്ലാം എടുത്ത് ഒരു സൈക്കിളും വാങ്ങി ഈ മാസ് 10നാണ് ജ്യോതിയും അച്ഛനും കൂടി ഗുഡ്ഗാവില്‍ നിന്ന് ബിഹാറിലേക്ക് യാത്ര തിരിച്ചത്. മെയ് 16നാണ് ഇരുവരും സുരക്ഷിതരായി വീട്ടിലെത്തിയത്.

15yrold #JyotiKumari travel 1200km frm #Delhi to Darbhanga on cycle

to bring her injured father home aftr the two could not afford transportation their state

while cyclin at night as we used to see hundreds of migrants walking on d highways-Jyoti#coronavirus #lokdown #India pic.twitter.com/FDPIxOnbG1
— Aboriginal of India (@IndiaAboriginal) May 19, 2020

Next Story

Related Stories