TopTop
Begin typing your search above and press return to search.

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വായില്‍ അറസ്റ്റില്‍

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വായില്‍ അറസ്റ്റില്‍

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വായില്‍ അറസ്റ്റില്‍. വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിന് റൊണാള്‍ഡീന്യോയ്ക്കൊപ്പം സഹോദരന്‍ റോബര്‍ട്ടോ ഡി അസ്സിസും പിടിക്കപ്പെട്ടു. ബുധനാഴ്ചയാണ് റൊണാള്‍ഡീന്യോയും സഹോദരനും പരാഗ്വേയിലെത്തിയത്. പരാഗ്വേയിലെ കാസിനോ ഉടമ നെല്‍സണ്‍ ബെലോട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ഇവരുടെ വരവ്. പൊതുപരിപാടികളിലും ഇവര്‍ക്ക് പങ്കെടുക്കാനുണ്ടായിരുന്നു. എന്നാല്‍, ഇരുവരുടെയും കൈയില്‍ നിന്ന് പരാഗ്വേ പൗരന്‍മാരാണെന്നുള്ള പാസ്പോര്‍ട്ടാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിസ്ഥിതിയെ ചൂഷണം ചെയ്തു എന്ന കുറ്റത്തിന് 2018 നവംബറില്‍ താരത്തിന്റെ പാസ്‌പോര്‍ട്ട് ബ്രസീല്‍ അതോറിറ്റി പാസ്പോര്‍ട്ട് തടഞ്ഞ് വെച്ചിരുന്നു. നിലവില്‍ റൊണാള്‍ഡീന്യോക്ക് ബ്രസീല്‍ പാസ്പോര്‍ട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ 39 കാരനായ റൊണാള്‍ഡീന്യോയുടെ പാസ്പോര്‍ട്ട് ബ്രസീല്‍ സൂപ്രീം കോടതി റദ്ദാക്കിയിരുന്നു. 2015-ല്‍ ഗുവയ്ബ തടാകത്തില്‍ അനധികൃത നിര്‍മാണം നടത്തിയതിന് താരത്തിന് കോടതി പിഴശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍, പിഴയൊടുക്കാന്‍ താരം വീഴ്ച വരുത്തിയതോടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയായിരുന്നു. 2002 ലോകകപ്പില്‍ ബ്രസീലിനെ ചാമ്പ്യന്‍മാരക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊണാള്‍ഡീന്യോ ബാഴ്സലോണ, എ.സി. മിലാന്‍, പി.എസ്.ജി. അടക്കമുള്ള ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Next Story

Related Stories