TopTop
Begin typing your search above and press return to search.

ട്വന്റി20 ലോകകപ്പ് മാറ്റിവെക്കണം, പകരം ഐപിഎല്‍ നടത്തണം; ബ്രണ്ടന്‍ മക്കല്ലം

ട്വന്റി20 ലോകകപ്പ് മാറ്റിവെക്കണം, പകരം ഐപിഎല്‍ നടത്തണം; ബ്രണ്ടന്‍ മക്കല്ലം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകം ലോക്ക്ഡൗണിലായിരിക്കെ ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ന്യൂസിലാന്‍ഡ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം. ഈ സമയത്ത് ലോകകപ്പ് നടത്തുന്നത് പ്രായോഗികമല്ല, പകരം ഐപിഎല്‍ നടത്തണം. അടുത്ത വര്‍ഷം ആദ്യത്തേക്ക് ട്വന്റി20 ലോകകപ്പ് മാറ്റി വെക്കണമെന്നാണ് മക്കല്ലം പറയുന്നത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ 16 രാജ്യാന്തര ടീമുകളേയും, അവരുടെ സപ്പോര്‍ട്ട് സ്റ്റാഫിനേയും, ബ്രോഡ്കാസ്റ്റേഴ്സിനേയുമെല്ലാം ഉള്‍ക്കൊള്ളുക എന്ന് വെച്ചാല്‍ ബുദ്ധിമുട്ടായിരിക്കും. അടച്ചിട്ട സ്റ്റേഡിയത്തില്‍ ട്വന്റി20 ലോകകപ്പ് നടത്താനാവുമെന്നും എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ഈ വരുന്ന ഒക്ടോബറില്‍ ഐപിഎല്‍ നടത്തണം. അടുത്ത വര്‍ഷം ആദ്യം ട്വന്റി20 ലോകകപ്പും, മക്കല്ലം പറഞ്ഞു.

ഒക്ടോബറില്‍ ഐപിഎല്‍ നടത്താന്‍ സമയം കണ്ടെത്താനാവുമ്പോള്‍ വലിയ വെല്ലുവിളി ഉയരുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്ന് കളിക്കാര്‍ക്ക് എത്തേണ്ടി വരും. എന്നാല്‍ ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്റേഴ്സ് ഇന്ത്യയില്‍ ആസ്ഥാനമാക്കിയവരാണ്. അതുകൊണ്ട് തന്നെ ഇവിടെ എല്ലാ കാര്യങ്ങളും ഐപിഎല്ലിന് അനുകൂലമായാണ് വരുന്നത് എന്നും മക്കല്ലം പറയുന്നു. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.


Next Story

Related Stories