TopTop
Begin typing your search above and press return to search.

'ബ്രറ്റ് ലീ നേരിട്ട ഏറ്റവും പ്രയാസമേറിയ ബാറ്റ്‌സ്മാന്മാര്‍'; പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം

ബ്രറ്റ് ലീ നേരിട്ട ഏറ്റവും പ്രയാസമേറിയ ബാറ്റ്‌സ്മാന്മാര്‍; പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം

ലോകം കണ്ട എക്കാലത്തെയും മികച്ച വേഗതയേറിയ ബൗളര്‍മാരില്‍ ഒരാളായിരുന്നു ഓസിസ് താരം ബ്രെറ്റ് ലീ. 1999 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം 2012 വരെ കളിച്ചു. 700 ഓളം അന്താരാഷ്ട്ര വിക്കറ്റ് നേട്ടം കുറിച്ച താരം ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളി ആയിരുന്നു. ഇപ്പോള്‍ താന്‍ നേരിട്ട ഏറ്റവും പ്രയാസമേറിയ ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് താരം.

പട്ടികയില്‍ ആദ്യം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരാണ്. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിനെന്ന് പറഞ്ഞ ബ്രെറ്റ് ലീ ക്രീസില്‍ പലപ്പോഴും സച്ചിന് കളിക്കാന്‍ കൂടുതല്‍ സമയം കിട്ടിയിരുന്നത് പോലെ തോന്നിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ''അതായത് സച്ചിന്‍ പലപ്പോഴും കളിച്ചിരുന്നത് സ്റ്റംപിനൊപ്പമുള്ള റിട്ടേണ്‍ ക്രീസിലാണെന്ന് തോന്നാറുണ്ട്, കാരണം അത്രയും സമയം അദ്ദേഹത്തിന് ലഭിച്ചിരുന്നു,'' ബ്രെറ്റ് ലീ പറഞ്ഞു.

വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രെയാന്‍ ലാറയെയാണ് ബ്രെറ്റ് ലീ തിരഞ്ഞെടുത്ത രണ്ടമത്തെ താരം. ഒരേ ബോളിനെ വിവിധ സ്ഥലങ്ങളില്‍ സിക്‌സര്‍ പായിക്കാന്‍ ലാറയ്ക്ക് സാധിച്ചിരുന്നുവെന്ന് ബ്രെറ്റ് ലീ പറഞ്ഞു. മൂന്നാമതായി ബ്രെറ്റ് ലീ തിരഞ്ഞെടുത്ത പേരും അല്‍പം കൗതുകം നിറഞ്ഞതാണ്. ഒറു ഓള്‍റൗണ്ടറെയാണ് പട്ടികയിലെ അവസാന താരമായി ബ്രെറ്റ് ലീ ഉള്‍പ്പെടുത്തിയത്, ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ്. താന്‍ കണ്ട ഒരു കംപ്ലീറ്റ് ക്രിക്കറ്ററാണ് കാലിസെന്നായിരുന്നു ഓസിസ് താരത്തിന്റെ അഭിപ്രായം.

കഴിഞ്ഞ ദിവസം രോഹിത്തിനോട് ഇനിയൊരു ഇരട്ടസെഞ്ചുറി നേടുമ്പോള്‍ അത് ഓസ്‌ട്രേലിയയ്‌ക്കെതിരെ വേണ്ടെന്നുള്ള ബ്രെറ്റ് ലീയുടെ അഭ്യര്‍ത്ഥനയും ശ്രദ്ധ നേടിയിരുന്നു. ''ഇനിയും നിരവധി ഇരട്ടസെഞ്ചുറികള്‍ രോഹിത് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അധികമൊന്നും വേണ്ടെന്നും ലീ പറഞ്ഞിരുന്നു.

Next Story

Related Stories