TopTop
Begin typing your search above and press return to search.

ബുണ്ടസ് ലിഗയില്‍ തുടര്‍ച്ചയായ എട്ടാം കിരീടം ലക്ഷ്യമിട്ട് ബയേണ്‍ മ്യൂണിക്ക്

ബുണ്ടസ് ലിഗയില്‍ തുടര്‍ച്ചയായ എട്ടാം കിരീടം ലക്ഷ്യമിട്ട് ബയേണ്‍ മ്യൂണിക്ക്

ബുണ്ടസ് ലിഗയുടെ തിരിച്ചുവരവില്‍ മൂന്നാമത്തെ വിജയവും നേടിയ ബയേണ്‍ മ്യൂണിക്ക് കിരീടത്തിലേക്ക് അടുത്തു. ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂഷ്യ ഡോര്‍ട്ട് മുണ്ടിനെ ഏകപക്ഷീയമായ ഏകഗോളിന് കീഴടക്കിയാണ് ബയേണ്‍ ഏഴുപോയിന്റിന്റെ ലീഡുനേടിയത്. ഇതോടെ 28 കളിയില്‍നിന്ന് നിലവിലെ ചാമ്പ്യന്മാര്‍ക്ക് 64 പോയന്റായി. ബൊറൂഷ്യയ്ക്ക് 28 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റായതേയുള്ളൂ. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ലീഗ് നിറുത്തിവയ്ക്കുമ്പോള്‍ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം നാലായിരുന്നു.ഇരു ടീമുകളും കഴിഞ്ഞ ആറ് മത്സരങ്ങളില്‍ തുടര്‍വിജയം നേടിയ ശേഷമാണ് നേര്‍ക്ക്‌നേര്‍ പോരാടാനെത്തിയത്.

ബൊറൂഷ്യയുടെ തട്ടകമായ ഇഡുന സിഗ്‌നല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ജോഷ്വ കിമ്മിഷിന്റെ ഒറ്റ ഗോളിലായിരുന്നു ബയേണിന്റെ ജയം .43- ാം മിനിട്ടിലായിരുന്നു കിമ്മിഷിന്റെ ഗോള്‍.ഗോള്‍മുഖത്തുനിന്ന് 20വാര അകലെവച്ച് ഒരു ചിപ്പ് ഷോട്ടിലൂടെയാണ് കിമ്മിഷ് വിജയ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ഹാലാന്‍ഡിന് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നത് ബയേണിന് തിരിച്ചടിയായി. എന്നാല്‍, ബയേണ്‍ ലെഫ്റ്റ് ബാക്ക് ഡേവിസ് വേഗംകൊണ്ടും കരുത്തുകൊണ്ടും ഹാളണ്ടിനെ ഗോള്‍മുഖത്ത് അനങ്ങാന്‍ വിട്ടില്ല. മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. ആവേശത്തിനും ആക്രമണത്തിനും കുറവില്ലായിരുന്നു. എര്‍ലിങ് ഹാളണ്ടിനെ മുന്‍നിര്‍ത്തിയായിരുന്നു ഡോര്‍ട്മുണ്‍ഡ് ആക്രമണം.

Next Story

Related Stories