TopTop
Begin typing your search above and press return to search.

ധോണിയുടെ കാര്യത്തില്‍ പരസ്യ ചര്‍ച്ച വേണ്ട;നിര്‍ണായക വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ധോണിയുടെ കാര്യത്തില്‍ പരസ്യ ചര്‍ച്ച വേണ്ട;നിര്‍ണായക വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ച ഒന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍. ഒരിടവേളയ്ക്ക് ശേഷം വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. ധോണിയുടെ വിരമിക്കലിനെ കുറിച്ച് തീരമാനമെടുക്കാന്‍ സമയമുണ്ടെന്നും ഇക്കാര്യം പരസ്യമായി പറയാനുള്ളതല്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത്. താരത്തിന്റെ വിരമിക്കലിനെ കുറിച്ച് ധോണിക്കും ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കും ഇടയില്‍ ധാരണയായിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ജനുവരി വരെ ക്രിക്കറ്റിനെ കുറിച്ച് ചോദിക്കരുതെന്ന് ധോണി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ ചാംപ്യന്‍ താരങ്ങളില്‍ ഒരാളാണ് ധോണിയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഏകദിന ലോകകപ്പില്‍ കിവീസിനെതിരായ പരാജയത്തിനു ശേഷം ധോണി ടീം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ലോകകപ്പിനു പിന്നാലെ താരം വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ഇക്കാര്യത്തിലും ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. ധോണിയുടെ ഭാവി സംബന്ധിച്ചറിയാന്‍ ഐപിഎല്‍ വരെ കാത്തിരിക്കാന്‍ പരിശീലകന്‍ രവി ശാസ്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 'എപ്പോള്‍ വീണ്ടും കളിക്കാനാരംഭിക്കുന്നു, ഐപിഎല്ലിലെ പ്രകടനം എന്നിവ പരിഗണിച്ചായിരിക്കും ടീമില്‍ ധോണിയുടെ ഭാവി. ധോണിയുടെ ഫോമും മറ്റ് വിക്കറ്റ് കീപ്പര്‍മാരുടെ ഫോമും നിര്‍ണായകമാകും' എന്നും ഇന്ത്യന്‍ പരിശീലകന്‍ അഭിപ്രായപ്പെട്ടിരുന്നു.


Next Story

Related Stories