TopTop
Begin typing your search above and press return to search.

ബാഴ്സയോട് തോറ്റ് ഇന്റര്‍ മിലാന്‍ പുറത്തേക്ക്; അയാക്സിന് ഞെട്ടിക്കുന്ന തോല്‍വി

ബാഴ്സയോട് തോറ്റ് ഇന്റര്‍ മിലാന്‍ പുറത്തേക്ക്; അയാക്സിന് ഞെട്ടിക്കുന്ന തോല്‍വി

ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക മത്സരത്തില്‍ ഇന്റര്‍ മിലാനും അയാക്സിനും പരാജയം. ബാഴ്സലോണയോട് തോറ്റ് ഇന്റര്‍ മിലാന്‍ ലീഗില്‍ നിന്ന് പുറത്തായപ്പോള്‍ അയാക്സിനെ അവരുടെ മൈതാനത്ത് മറികടന്ന് വലന്‍സിയ വിജയം സ്വന്തമാക്കി. ബാഴ്സയ്‌ക്കെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ മിലാന്‍ തോല്‍വല വഴങ്ങിയത്. മത്സരത്തില്‍ മൂന്ന് തവണ ഇന്റര്‍ മിലാന്‍ ഗോള്‍ നേടിയെങ്കിലും മൂന്ന് തവണയും ഓഫ് സൈഡ് ആയിരുന്നു വിധി. രണ്ടാം നിര ടീമുമായി ഇറങ്ങിയ ബാഴ്സലോണയാണ് മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത്. ഇരുപത്തി മൂന്നാം മിനുറ്റില്‍ കാള്‍സ് പെരസിലൂടെയാണ് ബാഴ്‌സ ആണ് ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ലുകാകുവിലൂടെ ഇന്റര്‍ മിലാന്‍ മത്സരത്തില്‍ സമനില പിടിച്ചു. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ യുവ താരം അന്‍സു ഫാത്തിയുടെ ഗോളില്‍ ബാഴ്സലോണ ജയം ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ അടുത്ത റൗണ്ടില്‍ എത്തി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ്

അയാക്സിനെ അവരുടെ മൈതാനത്ത് മറികടന്നാണ് വലന്‍സിയ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് 16 ല്‍ സ്ഥാനം ഉറപ്പാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് അവര്‍ പൊരുതി ജയിച്ചത്. ജയത്തോടെ 11 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് സ്പാനിഷ് ക്ലബ്ബ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്ത് ചെല്‍സിയാണ് ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയത്. ചെല്‍സി, വലന്‍സിയ ടീമുകളോട് സ്വന്തം മൈതനത്ത് പരാജയം വഴങ്ങിയതാണ് ഗ്രൂപ്പില്‍ അയാക്‌സിന് തിരിച്ചടിയായത്.

Next Story

Related Stories