TopTop
Begin typing your search above and press return to search.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ ഡബിള്‍ അടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ ഡബിള്‍ അടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും ജയം. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെന്നാണ് യുണൈറ്റഡ് വിജയിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയം. ആദ്യ പകുതിയില്‍ വിജയ പ്രതീക്ഷയോടെ അറ്റാക്കിംഗ് ഫുട്‌ബോള്‍ കളിച്ചെങ്കിലും ചെല്‍സിക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആദ്യപകുയിതില്‍ 45ആം മിനുട്ടില്‍ മാര്‍ഷ്യലിലൂടെ യുണൈറ്റഡ് ലീഡ് നേടി. റൈറ്റ് ബാക്ക് വാം ബിസാകയുടെ ഗംഭീര ക്രോസില്‍ നിന്ന് ഒരു മികച്ച ഹെഡറിലൂടെയാണ് മാര്‍ഷ്യല്‍ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ കര്‍ട് സൗമയിലൂടെ ചെല്‍സി സമനില ഗോള്‍ നേടിയെങ്കിലും ഗോള്‍ നിഷേധിച്ചു.

പിന്നാലെ ക്യാപ്റ്റന്‍ ഹരി മഗ്വയറിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. പുതിയ സൈനിംഗ് ബ്രൂണോയുടെ കോര്‍ണറിന് ഹെഡറിലൂടെയായിരുന്നു മഗ്വയര്‍ ഗോള്‍ നേടിയത്. പിന്നാലെ വീണ്ടും ചെല്‍സി ഗോളടിച്ചു എങ്കിലും വാര്‍ വീണ്ടും ചെല്‍സിക്ക് വില്ലനായി. ഇത്തവണ ജിറൂഡ് ഓഫ്‌സൈഡ് ആയിരുന്നു. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത് മൂന്നാം തവണയാണ് ചെല്‍സിയെ പരാജയപ്പെടുത്തുന്നത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിക്ക് എതിരെ ഡബിള്‍ നടത്തുന്നത്. ഈ വിജയത്തോടെ യുണൈറ്റഡ് 38 പോയന്റില്‍ എത്തി. എഴാം സ്ഥാനത്തുള്ള യുണൈറ്റഡിന് നാലാമതുള്ള ചെല്‍സിയുമായി മൂന്ന് പോയന്റ് വ്യത്യാസമാണുള്ളത്.

Next Story

Related Stories