TopTop
Begin typing your search above and press return to search.

എഫ്എ കപ്പ്; സിറ്റിക്ക് പുറകെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും പുറത്തേക്ക്, ചെല്‍സി- ആഴ്സണല്‍ ഫൈനല്‍ പോരാട്ടം

എഫ്എ കപ്പ്; സിറ്റിക്ക് പുറകെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും പുറത്തേക്ക്, ചെല്‍സി- ആഴ്സണല്‍ ഫൈനല്‍ പോരാട്ടം

എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറകെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും പറത്തേക്ക്. വെംബ്ലിയില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്. ഇതോടെ ഫൈനലില്‍ ചെല്‍സി ആഴ്സണലിനെ നേരിടും. സീസണില്‍ ഇതിനു മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചിരുന്നു.

ഒലെ ഗണ്ണാര്‍ സോള്‍ഷ്യറിന്റെ എല്ലാ ടാക്ടിക്‌സും പിഴച്ച മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്. മത്സരത്തിന്റെ തുടക്കം മുതല്‍ ചെല്‍സി ആയിരുന്നു കളി നിയന്ത്രിച്ചത്. ആദ്യ പകുതിയുടെ അവസാനം 45ാം മിനിറ്റില്‍ ജിറൗഡിലൂടെ ചെല്‍സിയാണ് ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് അടുത്ത മിനിറ്റില്‍ മൗണ്ടിലൂടെ രണ്ടാം ഗോള്‍. 74 ാം മിനിറ്റിലെ മൂന്നാം ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. യുണൈറ്റഡിന് വേണ്ടി 85ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് ഏക ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. തകര്‍പ്പന്‍ ഫോമിലൂള്ള യുണൈറ്റഡ് പ്രതിരോധത്തെ നിഷ്പ്രഭരാക്കിയായിരുന്നു ലംമ്പാര്‍ഡിന്റെ പട വിജയിച്ച് കയറിയത്.

കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിഫൈനലില്‍ ആഴ്സണല്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ ശിഷ്യനായ കോച്ച് അര്‍ട്ടേറ്റയാണ് ആഴ്സണല്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഒബമായങിന്റെ ഇരട്ട ഗോളാണ് ആഴ്സണലിനെ ഫൈനലില്‍ എത്തിച്ചത്.

Next Story

Related Stories