TopTop
Begin typing your search above and press return to search.

പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ നില മെച്ചപ്പെടുത്തി ചെല്‍സി

പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ നില മെച്ചപ്പെടുത്തി ചെല്‍സി

പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ നോര്‍വിച്ചിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെല്‍സി. ലീഗില്‍ നാലാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം മുറുകുമ്പോള്‍ നിര്‍ണായകമാണ് ചെല്‍സിയുടെ ഈ ജയം. മൂന്നാം സ്ഥാനത്ത് ലീഡ് 4 പോയിന്റ് ലീഡാണ് ചെല്‍സിക്കുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലെസ്റ്ററിനും ഇതോടെ ഇനിയുള്ള മത്സര ഫലം നിര്‍ണായകമായി.

ടീമില്‍ കാര്യമായ മാറ്റങ്ങളുമായാണ് ചെല്‍സി ഇറങ്ങിയത്. ക്രിസ്റ്റിയന്‍സന്‍, റീസ് ജെയിംസ്, മൌണ്ട്, ടാമി അബ്രഹാം, റോസ് ബാര്‍ക്ലി എന്നിവരെ പുറത്തിരുത്തി ലംപാര്‍ഡ് ജിറൂദ്, അലോന്‍സോ, റൂഡിഗര്‍, കോവചിച്, ലോഫ്റ്റസ് ചീക്ക് എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ അവസരം നല്‍കി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് പുലിസിക്കിന്റെ അസിസ്റ്റില്‍ ഹെഡറിലൂടെ ജിറൂദ് ചെല്‍സിയെ മുന്നിലെത്തിച്ചത്. നിലവിലെ ജയത്തോടെ 63 പോയിന്റാണ് ചെല്‍സിക്ക് ഉള്ളത്. 2 കളികള്‍ ബാക്കി നില്‍ക്കേ ടോപ്പ് 4 പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താനും അവര്‍ക്കായി.

Next Story

Related Stories