TopTop
Begin typing your search above and press return to search.

'ചെന്നൈയില്‍ ആര്‍ക്കും ഇതത്ര ഗൗരവമുള്ള കാര്യമല്ല'; വിമര്‍ശനവുമായി അശ്വിന്‍

ചെന്നൈയില്‍ ആര്‍ക്കും ഇതത്ര ഗൗരവമുള്ള കാര്യമല്ല; വിമര്‍ശനവുമായി അശ്വിന്‍

ലോക രാഷ്ട്രങ്ങളില്‍ അടക്കം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ചെന്നെയില്‍ സ്ഥിതി വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. കൊറോണ വൈറസ് വ്യാപനം കാരണം ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ അടക്കം ആളുകള്‍ പരമാവധി പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ കഴിയുകയാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കി സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് പലരും. എന്നാല്‍ ഇത്തരത്തിലുള്ള ഗൗരവമുള്ള ഒരു സമീപനം അല്ല ചെന്നൈ നഗരത്തില്‍ ഉള്ളതെന്ന് അശ്വിന്‍ തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 100 പിന്നിട്ടതിനു പിന്നാലെയാണ് അശ്വിന്റെ ട്വീറ്റ് എത്തിയത്. ഡല്‍ഹിയിലും കര്‍ണാടകയിലുമായി കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും ചെയ്തു.

'ഒരു കാര്യം വ്യക്തമായി പറയട്ടെ. കൂട്ടം ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന കാര്യമൊന്നും ചെന്നൈയിലെ ജനങ്ങളുടെ ശ്രദ്ധയിലെത്തിയതായി തോന്നുന്നില്ല. ചൂടു കാരണം കൊറോണയെ ഭയക്കേണ്ടതില്ലെന്നാണോ കരുതുന്നത്. ഇവിടെ ആരും ഗൗരവത്തോടെ എടുക്കുന്നതായി തോന്നുന്നില്ലെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു. ഒന്നും സംഭവിക്കില്ലെന്നാണ് ആളുകള്‍ വിശ്വസിച്ചിരിക്കുന്നതെന്ന് തോന്നുന്നു' താരം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ബോധവല്‍ക്കരണവുമായി ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുന്നതിനിടെയാണ് ചെന്നൈയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അശ്വിന്‍ ട്വീറ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇത് വരെ 100ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായി ബെംഗലൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം ജനജീവിതത്തെ കൊറോണ കാര്യമായി ബാധിച്ചിട്ടുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Let me rephrase it, social distancing doesn"t seem to have caught the attention of the people in Chennai yet. The only reason could be their belief in the summer to curtail it or just faith that nothing will happen. <a href="https://twitter.com/hashtag/Coronaindia?src=hash&ref_src=twsrc^tfw">#Coronaindia</a></p>— Ashwin Ravichandran (@ashwinravi99) <a href="https://twitter.com/ashwinravi99/status/1239201136042577920?ref_src=twsrc^tfw">March 15, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories