TopTop
Begin typing your search above and press return to search.

'ചൈന നമുക്കായി മറ്റൊരു വൈറസ് തയാറാക്കി കഴിഞ്ഞു'; രോഷം പ്രകടിച്ച് ഹര്‍ഭജന്‍ സിംഗ്

ലോകം ഇപ്പോഴും കൊറോണ വൈറസ് പാന്‍ഡെമിക്കിനെ നേരിടുകയാണ്, ഇപ്പോഴിതാ ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് കണ്ടെത്തിയെന്ന റിപോര്‍ട്ടുകളും പുറത്തു വരുകയാണ്. ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് ഉണ്ടാകുന്നുവെന്ന റിപോര്‍ട്ടുകളില്‍ രോഷം പ്രകടിച്ച് രംഗത്തെത്തിയിരിക്കുയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കോവിഡിനെ നേരിടാന്‍ ലോകം മുഴുവന്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ നമുക്ക് വേണ്ടി മറ്റൊന്നിനെ തയ്യാറാക്കിയിരിക്കുന്നു എന്നാണ് ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചത്.

മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള വൈറസിനെയാണ് ചൈനയില്‍ പുതുതായി കണ്ടെത്തിയത്. പന്നികളില്‍ വ്യാപിക്കുന്ന വൈറസാണ് മനുഷ്യരില്‍ കണ്ടെത്തിയത്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ഇത് ലോകം മുഴുവന്‍ പടര്‍ന്നേക്കുമെന്നാണ്‌ വിദഗ്ധര്‍ പറയുന്നത്.

നേരത്തേയും ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ എത്തിയിരുന്നു. കോവിഡ് ചൈന മനപൂര്‍വം ലോകം മുഴുവന്‍ പടര്‍ത്തി സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്തുന്നു എന്ന നിലയിലാണ് ഹര്‍ഭജന്‍ പ്രതികരിച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ വന്നപ്പോഴും പ്രതികരണവുമായി ഹര്‍ഭജന്‍ വന്നിരുന്നു. ചൈന-ഇന്ത്യ ഗുല്‍വാന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ നടപടിയെക്കുറിച്ചും സംശയിക്കുന്നു. ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ മരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് ഹര്‍ഭജന്‍ പ്രതിജ്ഞയെടുത്തു.



Next Story

Related Stories