TopTop
Begin typing your search above and press return to search.

ചൈന ഓപ്പണ്‍: സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി, ആദ്യ റൗണ്ടില്‍ പുറത്തായി

ചൈന ഓപ്പണ്‍: സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി, ആദ്യ റൗണ്ടില്‍ പുറത്തായി

ലോക ചാമ്പ്യന്‍ പി.വി സിന്ധുവിന് മോശം ഫോം തുടരുന്നു. ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് താരം വഴങ്ങിയിരിക്കുന്നത്. ചൈനീസ് തായ്‌പേയ് താരം പൈ യു പോയോടാണ് സിന്ധു ഓപ്പണിങ് റൗണ്ടില്‍ തന്നെ തോറ്റുപുറത്തായത്. ലോക ആറാം നമ്പര്‍ താരമായ സിന്ധു, ലോക റാങ്കിങ്ങില്‍ 42 ാം സ്ഥാനത്തുള്ള പൈ യു പോയോടാണ് പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍: 13-21, 21-18, 19-21.

വനിതാ സിംഗിള്‍സില്‍ 74 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യ ഗെയിം തോറ്റ സിന്ധു രണ്ടാം ഗെയിമിലൂടെ തിരിച്ചുവന്നെങ്കിലും മൂന്നാം ഗെയിം കൈവിടുകയായിരുന്നു. കൊറിയ, ഡെന്മാര്‍ക്ക് ഓപ്പണുകളിലും സിന്ധു നേരത്തെ പുറത്തായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം രചിച്ച് സിന്ധു സ്വര്‍ണം ചൂടിയത്. തുടര്‍ന്ന് നടന്ന ഒരു ടൂര്‍ണമെന്റുകളിലും സിന്ധുവിന് ഫൈനല്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം മലയാളി താരം എച്ചഎസ് പ്രേണോയിയും ആദ്യ റൗണ്ടില്‍ മടങ്ങി. ഡെന്‍മാര്‍ക്കിന്റെ റസ്മാസ് ജെംകെയോടാണ് പ്രണോയ് പരാജയപ്പെട്ടത്. സ്‌കോര്‍ 17-21, 18-21. മിക്സ്ഡ് ഡബിള്‍സില്‍ സാത്വിക്സായ്രാജ്- അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു.

Next Story

Related Stories