TopTop
Begin typing your search above and press return to search.

കൊറോണയെ തടുക്കാന്‍ CR7, റൊണാള്‍ഡോയുടെ ഹോട്ടലുകള്‍ ആശുപത്രികളാക്കി? വാര്‍ത്തകളും യഥാര്‍ത്ഥ്യവും

കൊറോണയെ തടുക്കാന്‍ CR7, റൊണാള്‍ഡോയുടെ ഹോട്ടലുകള്‍ ആശുപത്രികളാക്കി? വാര്‍ത്തകളും യഥാര്‍ത്ഥ്യവും

ലോകമെമ്പാടും കൊറോണ വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിലാണ്. ആ പോരാട്ടത്തില്‍ പങ്കു ചേര്‍ന്നിരിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രോഗബാധിതരെ സഹായിക്കുന്നതിനായി ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയതായി റിപ്പോര്‍ട്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ശുശ്രൂഷിക്കുന്നതിനായി റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി രൂപാന്തരപ്പെടുത്തുന്ന കാര്യം യുവെ വെബ്സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാര്‍സയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പോര്‍ച്ചുഗലില്‍ ഇതുവരെ 170 ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബ്രാന്‍ഡായ 'സിആര്‍7'ന്റെ പേരിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കിയതെന്നും ഇവിടെ ചികിത്സ സൗജന്യമായിരിക്കും. കൂടാതെ ഇവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ റൊണാള്‍ഡോ വഹിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മാര്‍സയും മറ്റു മാധ്യമങ്ങളും ഈ റിപ്പോര്‍ട്ട് പിന്‍വലിച്ചിരുന്നു.

മാധ്യങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് ഹോട്ടല്‍ ഗ്രൂപ്പ് നിലപാട്. തങ്ങള്‍ ഹോട്ടലുകള്‍ നടത്തുകയാണ്. അവ ആശുപത്രികളാക്കി മാറ്റുന്നില്ല. ഇതുസംബന്ധിച്ച് നിരവധി മാധ്യമങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും ലിസ്ബണിലെ ഹോട്ടലിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

വിഷയത്തില്‍ റൊണാള്‍ഡോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. യുവെന്റസില്‍ റൊണാള്‍ഡോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനെ വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Next Story

Related Stories