TopTop
Begin typing your search above and press return to search.

ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സെക്‌സ് പാര്‍ട്ടി; മാഞ്ചസ്റ്റര്‍ സിറ്റി താരത്തിനെതിരെ അന്വേഷണം

ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സെക്‌സ് പാര്‍ട്ടി; മാഞ്ചസ്റ്റര്‍ സിറ്റി താരത്തിനെതിരെ അന്വേഷണം

ബ്രിട്ടനില്‍ കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം കെയ്ല്‍ വാക്കര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വീട്ടില്‍ സെക്‌സ് പാര്‍ട്ടി നടത്തിയെന്നാണ് താരത്തിനെതിരെയുള്ള ആരോപണം.

ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കെയ്ല്‍ വാക്കര്‍ വീട്ടിലേക്ക് രണ്ട് കോള്‍ ഗേള്‍സിനെ വിളിച്ചുവരുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോക്ക് ഡൌണ്‍ കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതിരുന്ന വാക്കറുടെ നടപടി നിരാശാജനകമാണെന്ന് ക്ലബ് വ്യക്തമാക്കി. ഫുട്‌ബോള്‍ താരങ്ങള്‍ സമൂഹത്തിന് മാതൃകയാവേണ്ടവരാണെന്നും തങ്ങളുടെ ക്ലബ്ബും കളിക്കാരും ജീവനക്കാരുമെല്ലാം കൊവിഡ് ബാധിതര്‍ക്കായും ആരോഗ്യപ്രവര്‍ത്തകര്‍ക്കായും നിലകൊള്ളുമ്പോള്‍ അതിനെല്ലാം തുരങ്കം വെയ്ക്കുന്ന നടപടിയാണ് വാക്കറുടെതെന്ന് സിറ്റി അധികൃതര്‍ വ്യക്തമാക്കി.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിരാശയുണ്ടെന്നും സംഭവത്തില്‍ പൊതുസമൂഹത്തോടും കുടുംബത്തോടും സുഹൃത്തുക്കളോടും ക്ലബ്ബിനോടും മാപ്പു പറയുന്നുവെന്ന് വാക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം വാക്കര്‍ മാപ്പു പറഞ്ഞെങ്കിലും അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകുമെന്നും ക്ലബ്ബ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഒരു സുഹൃത്തിനൊപ്പം രണ്ട് കോള്‍ ഗേള്‍സിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വാക്കര്‍ സെക്‌സ് പാര്‍ട്ടി നടത്തിയത്. ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന രണ്ടാമത്തെ പ്രീമിയര്‍ ലീഗ് താരമാണ് വാക്കര്‍. നേരത്തെ ആസ്റ്റണ്‍ വില്ല നായകന്‍ ജാക്ക് ഗ്രിലീഷും പാര്‍ട്ടിയില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ ലംഘിച്ചിരുന്നു.

Next Story

Related Stories