TopTop
Begin typing your search above and press return to search.

ജോക്കോവിച്ച് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചു

ജോക്കോവിച്ച് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചു

നൊവാക് ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചു. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനും ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ചിനും ശേഷം സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയിസ്‌ക്കിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജോക്കോവിച്ച് സംഘടിപ്പിച്ച ടെന്നീസ് ടൂര്‍ണമെന്റില്‍ ജൂണ്‍ 13, 14 തീയതികളില്‍ സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്സില്‍ നടന്ന മത്സരങ്ങളില്‍ വിക്ടര്‍ ട്രോയിസ്‌ക്കി പങ്കെടുത്തിരുന്നു.

ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ ഈ ടൂര്‍ണമെന്റിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നാണ് പരാതി. ജോക്കോവിച്ചിന് പുറമെ ഡൊമിനിക് തീം, അലക്‌സാണ്ടര്‍ സവരേവ് എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. താനുമായി ഇടപഴകിയിട്ടുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്നും താന്‍മൂലമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും താരം പറഞ്ഞു. ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് 19 റിപോര്‍ട്ട് ചെയ്തത്.

Next Story

Related Stories