TopTop
Begin typing your search above and press return to search.

കൊറോണ വൈറസ്; ഐപിഎല്‍ നടത്തുന്നത് ഉചിതമോ? കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബിസിസിഐ

കൊറോണ വൈറസ്; ഐപിഎല്‍ നടത്തുന്നത് ഉചിതമോ? കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബിസിസിഐ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ എങ്ങനെ നടക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ഈ മാസം 29നാണ് ഐപിഎല്‍ സീസണ്‍ തുടങ്ങുന്നത്. കൊറോണ വൈറസ് ബാധ വളരെക്കുറച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍നിന്ന് അറുപതോളം കളിക്കാരാണ് ഐപിഎലിനായി എത്തുന്നത്. ഏകദേശം 50,000 മുതല്‍ 60,000 ആളുകള്‍ ഐപിഎലില്‍ ഒരു വേദിയില്‍ തടിച്ചു കൂടാറുണ്ട്. അതുകൊണ്ട് തന്നെ കൊറോണ വൈറസ് ബാധ മുന്നോട്ടുള്ള ദിനങ്ങളില്‍ രാജ്യത്തെ എങ്ങനെ ബാധിക്കും എന്നതനുസരിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

അതേസമയം ഐപിഎല്‍ നീട്ടിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം പാലിച്ച് സുരക്ഷിതമായി ലീഗ് നടത്തുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. ആരാധകര്‍ക്ക് ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കാനും, ഫിസിക്കല്‍ കോണ്‍ടാക്റ്റ് പരമാവധി കുറക്കാനും കളിക്കാരോട് നിര്‍ദേശിക്കുമെന്നും ബിസിസിഐ പ്രസിഡന്റ് പറഞ്ഞു. ആരാധകര്‍ നല്‍കുന്ന മൊബൈല്‍ ഫോണിലോ ക്യാമറയിലോ ഫോട്ടോ എടുത്ത് കൊടുക്കുന്നതിലും, ഓട്ടോഗ്രാഫ് നല്‍കുന്നതിലും കളിക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐപിഎലില്‍ കാണികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായേക്കാം

ഇംഗ്ലണ്ട്-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇരു ടീം അംഗങ്ങളും ഹസ്തദാനത്തിന് പകരം ഫിസ്റ്റ്ബംബായിരുന്നു നല്‍കിയത്. രാജ്യത്ത് നിലവില്‍ 30 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ശിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കളിക്കാര്‍, ഫ്രാഞ്ചൈസികള്‍, എയര്‍ലൈന്‍സ്, ടീം ഹോട്ടല്‍, ബ്രോഡ്കാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ളവരെ ബിസിസിഐ അറിയിക്കും. അതേസമയം, ന്യൂസിലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഐപിഎലില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറ് ന്യൂസിലന്‍ഡ് താരങ്ങളാണ് ഐപിഎല്ലിനെത്തുന്നത്.

ഐപിഎല്‍ നടത്തുന്നത് കടുതല്‍ പേരിലേക്ക് രോഗം പടരാന്‍ ഇടയാേയക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബിസിസിഐയ്ക്ക് പക്വതയില്ലെന്ന് ഹൈദരബാദിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജീവ് സിങ് യാദവ് പ്രതികരിച്ചത്. ഐപിഎല്‍ മത്സരങ്ങള്‍ കാണാനെത്തുന്ന ആളുകള്‍ അലറി വിളിക്കുന്നതും വിയര്‍പ്പുമൊക്കെ കോവിഡ് 19 പടരാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പറയുന്നു. സ്റ്റേഡിയത്തില്‍ കളി കാണാന്‍ പോകാന്‍ പദ്ധതിയിടുന്നവര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഹൈദരാബാദിന് സ്വന്തം ഐപിഎല്‍ ടീമുണ്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ് ആര്‍ എച്ച്). ഹൈദരാബാദില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടൂര്‍ണമെന്റ് നടന്നില്ലെങ്കില്‍ പരസ്യവരുമാനത്തെ ബാധിക്കും. അതേസമയം, സ്റ്റാര്‍ സ്പോര്‍ട്സും ബിസിസിഐും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് മൂലം മത്സരങ്ങള്‍ റദ്ദാക്കിയാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമോയെന്ന കാര്യം വ്യക്തമല്ല. മാര്‍ച്ച് 29 ന് ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും - ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്.

Next Story

Related Stories