TopTop
Begin typing your search above and press return to search.

മുന്‍ പാക് ക്രിക്കറ്റ് താരം കോവിഡ് ബാധിച്ച് മരിച്ചു

മുന്‍ പാക് ക്രിക്കറ്റ് താരം കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് 19 ബാധിച്ച് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മരിച്ചുവെന്ന് റിപോര്‍ട്ടുകള്‍. മുന്‍ പാകിസ്താന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫറാസാ(50)ണ് മരിച്ചത്. കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനു പിന്നാലെ മൂന്നു ദിവസത്തോളം പെഷവാറിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു സഫര്‍. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. കോവിഡ് മൂലം മരണപ്പെടുന്ന പാകിസ്താനിലെ ആദ്യ പ്രൊഫഷണല്‍ ക്രിക്കറ്റ് താരമാണ് സഫര്‍ സര്‍ഫ്രാസ്.

പാകിസ്ഥാന് വേണ്ടി 15 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1988ല്‍ പെഷവാറിന് വേണ്ടിയായിരുന്നു അരങ്ങേറ്റം. ആറ് ഏകദിന മത്സരങ്ങളില്‍ നിന്ന് 96 റണ്‍സും നേടി. 1994ല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം പെഷവാര്‍ സിനീയര്‍ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും പരിശീലകനായി എത്തി. പാക് മുന്‍ താരമായ അക്തര്‍ സര്‍ഫ്രാസിന്റെ സഹോദരനാണ് സഫര്‍. പത്ത് മാസം മുന്‍പാണ് അക്തര്‍ സര്‍ഫ്രാസ് മരിച്ചത്. കാന്‍സര്‍ ബാധിച്ചായിരുന്നു മരണം.

Next Story

Related Stories