TopTop
Begin typing your search above and press return to search.

കൊവിഡ് പ്രതിരോധത്തിന് രണ്ടു വര്‍ഷത്തെ ശമ്പളം നല്‍കി ഗൗതം ഗംഭീര്‍

കൊവിഡ് പ്രതിരോധത്തിന് രണ്ടു വര്‍ഷത്തെ ശമ്പളം നല്‍കി ഗൗതം ഗംഭീര്‍

കൊവിഡ് പ്രതിരോധത്തിന് രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായി ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് കിഴക്കന്‍ ദില്ലിയില്‍ നിന്നുള്ള എംപി കൂടിയായ ഗംഭീര്‍ ഇക്കാര്യമറിയിച്ചത്. അതോടൊപ്പം ചെറിയ കുറിപ്പും ഉണ്ടായിരുന്നു.

'ഈ രാജ്യത്തിന് ഞങ്ങള്‍ക്കായി എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ജനങ്ങളുടെ ചോദ്യം. പക്ഷേ, സുപ്രധാനമായ ചോദ്യം നിങ്ങള്‍ക്ക് ഈ രാജ്യത്തിനായി എന്തു ചെയ്യാന്‍ കഴിയുമെന്നതാണ്. ഞാന്‍ എന്റെ രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കു നല്‍കുന്നു. നിങ്ങളും മുന്നോട്ടു വരൂ' പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരെ ടാഗ് ചെയ്ത് ഗംഭീര്‍ കുറിച്ചു. നേരത്തെ, തന്റെ എംപി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നതായി ഗംഭീര്‍ പ്രഖ്യാപിച്ചിരുന്നു.

നിരവധി കായിക താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഹായവുമായെത്തിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും തുക വെളിപ്പെടുത്തിയില്ലെങ്കിലും മൂന്ന് കോടിയോളം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നല്‍കിയിരുന്നു. ഇന്ത്യന്‍ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയാണ് നല്‍കിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നല്‍കി. ഇര്‍ഫാന്‍ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നു. ധോണി എന്‍ജിഒ വഴി ഒരു ലക്ഷം നല്‍കി. പഠാന്‍ സഹോദന്മാര്‍ 4000 മാസ്‌കുകളും സംഭാവന ചെയ്തു. വിവിധ ക്രിക്കറ്റ് അസോസിയേഷനുകളുടെ സഹായത്തോടെ ബിസിസിഐ 51 കോടി കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിരുന്നു.

People ask what can their country do for them. The real question is what can you do for your country?

I am donating my 2 year"s salary to #PMCaresFund. You should come forward too! @narendramodi @JPNadda @BJP4Delhi #IndiaFightsCorona
— Gautam Gambhir (@GautamGambhir) April 2, 2020

Next Story

Related Stories