TopTop
Begin typing your search above and press return to search.

കോവിഡ് വൈറസ്: സഹായ ഹസ്തവുമായി പത്താന്‍ സഹോദരങ്ങള്‍

കോവിഡ് വൈറസ്: സഹായ ഹസ്തവുമായി പത്താന്‍ സഹോദരങ്ങള്‍

രാജ്യത്ത് കോവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി പത്താന്‍ സഹോദരങ്ങള്‍. കൊറോണ വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 4000 മാസ്‌കുകളാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും വഡോദര ആരോഗ്യവിഭാഗത്തിന് നല്‍കിയത്. തുടര്‍ന്നും തങ്ങള്‍ സംഭാവന ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.

സമൂഹത്തിന് വേണ്ടി ചെയ്യുന്ന എളിയ സഹായം. നിങ്ങള്‍ക്ക് കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കുക. എന്നാല്‍ കൂട്ടംകൂടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും ഇര്‍ഫാന്‍ പത്താന്‍ ഓര്‍മ്മിപ്പിച്ചു. ഇര്‍ഫാന്‍ പത്താന്റെയും യൂസഫ് പത്താന്റെയും പിതാവ് നടത്തുന്ന മെഹമൂദ് ഖാന്‍ പത്താന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് ഈ മാസ്‌കുകള്‍ നല്‍കുന്നത്.

Doing our bit for the society. Whatever u guys can do please go ahead and help each other as far as sanitation is concerned.But don’t gather crowd! @iamyusufpathan #corona it’s a small start hopefully we will be keep helping more. Everyone of us... pic.twitter.com/7oG7Sx4wfF
— Irfan Pathan (@IrfanPathan) March 23, 2020

ഇന്ത്യയിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം 467 ലധികം എത്തിയിരിക്കുകയാണ്. ആഗോളതലത്തിന് മൂന്നരലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 15,000 പേര്‍ മരിച്ചുവെന്നാണ് കണക്ക്. കൊവിഡ് 19 ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം സജീവമാണ്. തന്റെ ട്വിറ്റര്‍ അക്കൌണ്ടിന്റെ പേരുമാറ്റി വേറിട്ട ജാഗ്രതാ ശ്രമവുമായി സ്പിന്നര്‍ ആര്‍ അശ്വിന്‍ രംഗത്തെത്തിയിരുന്നു.

Next Story

Related Stories