TopTop
Begin typing your search above and press return to search.

കൊവിഡ് 19: മുന്‍നിര കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കൊവിഡ് 19: മുന്‍നിര കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍നിര കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന ചര്‍ച്ചയില്‍ 49 കായികതാരങ്ങള്‍ക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും പങ്കെടുത്തു. ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ടീം മുന്‍ നായകനുമായ സൌരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിംഗ്, ഹിമാ ദാസ്, പി വി സിന്ധു അടക്കമുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോദി സംസാരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കായിക താരങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, വീരേന്ദര്‍ സെവാഗ്, എം.എസ് ധോണി, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, യുവ്രാജ് സിങ്, കെ.എല്‍. രാഹുല്‍ എന്നീ ക്രിക്കറ്റ് താരങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ഒളിമ്പ്യന്‍ പി.വി സിന്ധു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, വിശ്വനാഥന്‍ ആനന്ദ്, ഹിമ ദാസ്, ബോക്സിങ് താരം മേരി കോം, അമിത് പംഘല്‍, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഷൂട്ടിങ് താരം മനു ഭാകര്‍ എന്നിവരും ചര്‍ച്ചയുടെ ഭാഗമായി. ഓരോ താരത്തിനും സംസാരിക്കാന്‍ നിശ്ചിത സമയം നല്‍കിയായിരുന്നു ചര്‍ച്ച. ഇക്കൂട്ടത്തില്‍ 12 താരങ്ങള്‍ക്ക് മൂന്നു മിനിറ്റ് വീതം അനുവദിച്ചിരുന്നു.

കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹികശക്തി തെളിയിക്കാന്‍ പ്രധാനമന്ത്രി പുതിയ ആഹ്വാനം നടത്തി. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Prime Minister Narendra Modi held meeting with 40 top sportspersons from various sports via video conferencing today, on <a href="https://twitter.com/hashtag/COVID19?src=hash&ref_src=twsrc^tfw">#COVID19</a> situation in the country. <a href="https://t.co/NGzl4mL45x">pic.twitter.com/NGzl4mL45x</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1245957238193369088?ref_src=twsrc^tfw">April 3, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories