TopTop
Begin typing your search above and press return to search.

കൊറോണ; 50 ലക്ഷം രൂപ നല്‍കി സച്ചിന്‍, ധോണിയുടെ സംഭാവന കുറഞ്ഞതെന്ന് വിമര്‍ശനം

കൊറോണ; 50 ലക്ഷം രൂപ നല്‍കി സച്ചിന്‍, ധോണിയുടെ സംഭാവന കുറഞ്ഞതെന്ന് വിമര്‍ശനം

കൊറോണയ്ക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിന്‍ കൈമാറിയത്. നേരത്തെ ഇര്‍ഫാന്‍ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ തങ്ങളുടെ ശമ്പളം നല്‍കി കായിക താരങ്ങളായ ബജ്റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.

മുന്‍ ക്രിക്കറ്റ് ടീം നായകനും ഇപ്പോള്‍ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി ദുരിതബാധിതര്‍ക്കു സംഭാവന ചെയ്തിരുന്നു. ടെന്നീസ് താരം സാനിയ മിര്‍സ, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു എന്നിവരും സഹായ സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യപ്റ്റന്‍ എം.എസ് ധോണിക്ക് വിമര്‍ശനങ്ങളെയാണ് നേരിടേണ്ടി വന്നത്. മഹാരാഷ്ട്രയിലെ പുണെയിലെ കുടുംബങ്ങള്‍ക്ക് സഹായവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും രംഗത്തെത്തിയിരുന്നു. ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ 'കേട്ടോ' വഴി പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റായ മുകുള്‍ മാധവ് ഫൗണ്ടേഷനിലേക്ക് ധോണി ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. പുണെയിലെ ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കുന്നതിനായാണ് താരം പണം നല്‍കിയത്.

എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ധോണിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളെത്തി. ധോണി ചെയ്തത് നല്ല മാതൃകയാണെന്ന് ഒരു കൂട്ടര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ 800 കോടിയോളം ആസ്തിയുള്ള താരം നല്‍കിയ തുക തീരേ കുറവാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. മറ്റ് ക്രിക്കറ്റ് താരങ്ങള്‍ ഇതിലും വലിയ തുകയുടെ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

Next Story

Related Stories