TopTop
Begin typing your search above and press return to search.

ക്രിക്കറ്റ് പന്തുകള്‍ വൈറസ് വാഹകരെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; വിമര്‍ശനവുമായി താരങ്ങള്‍

ക്രിക്കറ്റ് പന്തുകള്‍ വൈറസ് വാഹകരെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; വിമര്‍ശനവുമായി താരങ്ങള്‍

ക്രിക്കറ്റ് പന്തുകള്‍ സ്വാഭാവിക വൈറസ് വാഹകരാണെന്നും ഇംഗ്ലണ്ടില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാട് ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. ബ്രിട്ടീഷ് ജനപ്രതിനിധി സഭയില്‍ രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബോറിസ് ജോണ്‍സണ്‍.

ക്രിക്കറ്റ് പന്തുകള്‍ രോഗവാഹകരാണെന്നുള്ളതിന് ശാസ്ത്രീയമായ വിശദീകരണം ഉള്ളതാണെന്നും കോവിഡിനിടെ എങ്ങനെ ക്രിക്കറ്റ് പുനരാരംഭിക്കാമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. കോവിഡ് ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനില്‍ ലോക്ഡൗണില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനായി നല്‍കിയ നിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ ക്രിക്കറ്റ് ഇല്ലായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ വിമര്‍ശനം ഉയരുകയാണ്. ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ കളിക്കാരുടേയും പോക്കറ്റില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍. പന്തില്‍ സ്പര്‍ശിച്ച് കഴിഞ്ഞാല്‍ ഉടനെ സാനിറ്റൈസര്‍ ഉപയോഗിക്കുക. ജൂലൈ നാല് മുതല്‍ ക്ലബ് ക്രിക്കറ്റ് അനുവദിക്കണം, അനുവദിച്ചില്ലെങ്കില്‍ അത് അസംബന്ധമാവും, വോണ്‍ പറഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടില്‍ രാജ്യാന്തര മത്സരങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. സര്‍ക്കാരിന്റെ അനുമതിയോടെ നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് പരമ്പര ജൂലൈ എട്ടിന് തന്നെ ആരംഭിക്കും. പരമ്പരയ്ക്കായി വെസ്റ്റിന്‍ഡീസ് ടീം ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Hand sanitiser in every players pocket ... Use every time you touch the ball ... SIMPLE ... Recreational Cricket should just play from July 4th ... utter nonsense it"s not being allowed back ... <a href="https://twitter.com/hashtag/Cricket?src=hash&ref_src=twsrc^tfw">#Cricket</a></p>— Michael Vaughan (@MichaelVaughan) <a href="https://twitter.com/MichaelVaughan/status/1275419697601826816?ref_src=twsrc^tfw">June 23, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories