TopTop
Begin typing your search above and press return to search.

ധോണിയും രോഹിത് ശര്‍മയും പിന്നില്‍; ഹര്‍മന്‍പ്രീത് കൗറിന് റെക്കോര്‍ഡ് നേട്ടം

ധോണിയും രോഹിത് ശര്‍മയും പിന്നില്‍; ഹര്‍മന്‍പ്രീത് കൗറിന് റെക്കോര്‍ഡ് നേട്ടം

വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുതിയ നേട്ടത്തിലെത്തിയിരിക്കുകയാണ്. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായിരിക്കുകയാണ് കൗര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയേയും രോഹിത് ശര്‍മ്മയെയും മറികടന്നാണ് താരത്തിന്റെ നേട്ടം. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്ബരയില്‍ ആറാം മത്സരത്തിന് ഗ്രൗണ്ടില്‍ ഇറങ്ങിയതോടെയാണ് ഹര്‍മന്‍പ്രീത് കൗര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. താരത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലെ 100മത്തെ ടി20 മത്സരമായിരുന്നു ഇത്.

വനിതാ ക്രിക്കറ്റില്‍ 100 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന പത്താമത്തെ താരമാണ് ഹര്‍മന്‍പ്രീത് കൗര്‍. എം എസ് ധോണിയും രോഹിത് ശര്‍മയും 98 മത്സരങ്ങള്‍ വീതം കളിച്ചിട്ടുണ്ട്. ലോക താരങ്ങളില്‍ പാകിസ്ഥാന്റെ ഷൊയ്ബ് മാലിക്, എല്ലിസ് പെറി, സൂസി ബെയ്റ്റ്സ് എന്നിവരാണ് കൗറിന് മുന്നിലുള്ളത്. മൂവരും 111 മത്സരങ്ങള്‍ വീതം കളിച്ചിട്ടുണ്ട്. മാലിക്ക് മാത്രമാണ് പുരുഷ താരങ്ങളില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്. അതേസമയം സൗത്ത് ആഫ്രിക്കക്കെതിരെയുള്ള അവസാന ടി20 മത്സരം ഇന്ത്യ 105 റണ്‍സിന് പരാജയപ്പെട്ടു.


Next Story

Related Stories