TopTop

രോഹിത്തിന് മുന്നില്‍ റെക്കോര്‍ഡുകള്‍ വീഴുന്നു; 25 വര്‍ഷം പഴക്കമുള്ള സിദ്ദുവിന്റെ റെക്കോര്‍ഡും സ്വന്തം

രോഹിത്തിന് മുന്നില്‍ റെക്കോര്‍ഡുകള്‍ വീഴുന്നു; 25 വര്‍ഷം പഴക്കമുള്ള സിദ്ദുവിന്റെ റെക്കോര്‍ഡും സ്വന്തം

ടെസ്റ്റില്‍ ഓപ്പണറുടെ വേഷത്തില്‍ അരങ്ങേറ്റം കുറിച്ച് മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യയുടെ രോഹിത് ശര്‍മ്മ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുകയാണ്. ആദ്യ ഇന്നിങ്സിലെ മിന്നുന്ന സെഞ്ചുറിക്കു പിന്നാലെ രണ്ടാം ഇന്നിങ്സില്‍ അര്‍ധസെഞ്ചുറിയും പിന്നിട്ട രോഹിത് ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായി ഏഴാം തവണയാണ് 50 പിന്നിടുന്നത്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ ഏഴ് ഇന്നിങ്സുകളില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ആറു തവണ വീതം ഈ നേട്ടം പിന്നിട്ട രാഹുല്‍ ദ്രാവിഡ്, ആന്‍ഡി ഫ്ളവര്‍, എവര്‍ട്ടന്‍ വീക്സ് എന്നിവരുടെ റെക്കോഡാണ് രോഹിത് മറികടന്നത്.

ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന നവജോത് സിംഗ് സിദ്ദുവിന്റെ റെക്കോര്‍ഡും രോഹിത് മറികടന്നു. ഒരൊറ്റ ടെസ്റ്റ് മത്സരത്തില്‍ സിദ്ധുവിന് എട്ട് സിക്‌സറുകളാണുള്ളത്. അതേസമയം, രോഹിത് ടെസ്റ്റില്‍ 10 * സിക്‌സറുകള്‍ നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ ആറു സിക്സുകള്‍ നേടിയ രോഹിത് രണ്ടാം ഇന്നിങ്സില്‍ ഇതുവരെ നാലു തവണ പന്ത് അതിര്‍ത്തി കടത്തി. . 25 വര്‍ഷം പഴക്കമുള്ള സിദ്ദുവിന്റെ റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. 1994-ല്‍ ശ്രീലങ്കയ്ക്കെതിരേ ലഖ്നൗവിലായിരുന്നു സിദ്ദുവിന്റെ നേട്ടം. കൂടാതെ ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ 176 റണ്‍സ് നേടിയ രോഹിത് രണ്ടാം ഇന്നിങ്സില്‍ 105 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. 1982-ല്‍ ഓസീസ് താരം കെപ്ലര്‍ വെസ്സല്‍സ് നേടിയ 208 റണ്‍സിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്.


Next Story

Related Stories