ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് റൊണാള്‍ഡോയ്ക്ക് പുതിയ നേട്ടം നല്‍കിയത്. നാപ്പോളിക്കെതിരായ പ്രകടനം റൊണാള്‍ഡോയെ 760 എന്ന ഗോള്‍ നേട്ടത്തിന്റെ മാന്ത്രിക സംഖ്യയിലെത്തിച്ചു എത്തിച്ചു. 1931 -55 കാലഘട്ടത്തില്‍ കളിച്ചിരുന്ന ജോസഫ് ബിക്കന്റെ 759 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്. കഴിഞ്ഞ മാസമാണ് ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ് റൊണാള്‍ഡോ മറികടന്നത്.
രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളിച്ചാണ് 760 ഗോളുകള്‍ റൊണാള്‍ഡോ നേടിയത്. 757 ഗോളുകള്‍ നേടിയ ബ്രസീല്‍ ഇതിഹാസം പെലെയെ റൊണാള്‍ഡോ നേരത്തെ തന്നെ മറികടന്നിരുന്നു. സ്പോര്‍ടിങ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകള്‍ക്കും ഒപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാള്‍ഡോ ഇത്രയും ഗോള്‍ നേടിയത്.