TopTop
Begin typing your search above and press return to search.

ലോക്ഡൗണ്‍; ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ വരുമാനം നേടുന്ന താരമായി റൊണാള്‍ഡോ; പട്ടികയില്‍ ഇടം നേടി കോഹ്‌ലിയും

ലോക്ഡൗണ്‍; ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ വരുമാനം നേടുന്ന താരമായി റൊണാള്‍ഡോ; പട്ടികയില്‍ ഇടം നേടി കോഹ്‌ലിയും

ലോക്ക്ഡൗഡൗണ്‍ സമയത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കായിക താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാര്‍ച്ച് 12 മുതല്‍ മെയ് 14 വരെയുള്ള കാലയളവിളില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗിലെ പോസ്റ്റുകളിലൂടെ പോര്‍ച്ചുഗല്‍, യുവന്റസ് താരം 1,882,336 ദശലക്ഷം ഡോളര്‍ സമ്പാദിച്ചു. തന്റെ നാല് സ്‌പോണ്‍സര്‍ ചെയ്ത പോസ്റ്റുളില്‍ 470,584 ഡോളര്‍ വീതം താരം നേടി. ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 222 ദശലക്ഷം ഫോളോവേഴ്സാണ് റൊണാള്‍ഡോയ്ക്കുള്ളത്.ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരമാണ് റൊണാള്‍ഡോ.

പട്ടികയില്‍ രണ്ടാമത് ലയണല്‍ മെസ്സിയാണ്, ലോക്ക്ഡൗണ്‍ കാലയളവില്‍ മെസ്സി തന്റെ നാല് സ്‌പോണ്‍സര്‍ ചെയ്ത പോസ്റ്റുകള്‍ക്കായി 1,299,373 ഡോളര്‍. 1,192,211 ഡോളര്‍ വരുമാനം നേടി പട്ടികയില്‍ ബ്രസില്‍ താരം നെയ്മര്‍ മൂന്നാം സ്ഥാനത്താണ്. ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ഷാക്കിള്‍ ഓ നീല്‍ ആണ് ഈ പട്ടികയിലെ ആദ്യത്തെ താരം. താരം സ്‌പോണ്‍സര്‍ ചെയ്ത 16 പോസ്റ്റുകള്‍ക്ക് 583,628 ഡോളര്‍ നേടി. ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പട്ടികയില്‍ 379,294 ഡോളര്‍ സമ്പാദിച്ച് ആറാം സ്ഥാനത്തെത്തി. ഓ'നീലിന്റെ അപേക്ഷിച്ച് 3 പോസ്റ്റുകള്‍ മാത്രമേ കോഹ്‌ലി പങ്കുവെച്ചിട്ടുള്ളു. ഫുട്‌ബോള്‍ കളിക്കാരും ബാസ്‌കറ്റ് ബോള്‍ കളിക്കാരും ആധിപത്യം പുലര്‍ത്തുന്ന പട്ടികയില്‍ ബോക്‌സര്‍ ആന്റണി ജോഷ്വ പത്താം സ്ഥാനത്താണ് 121,500 ഡോളര്‍. ടെന്നീസ് ഇതിഹാസം സെറീന വില്യംസ്13-ാം സ്ഥാനത്തെത്തി. 2 മാസ കാലയളവില്‍ 26,475 ഡോളറാണ് താരം സമ്പാദിച്ചത്.

Next Story

Related Stories