TopTop
Begin typing your search above and press return to search.

നാല് കോടി തട്ടിയെടുത്ത് ചെന്നൈ വ്യാപാരി വഞ്ചിച്ചു; ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ ശേഷം പരാതിയുമായി ഹര്‍ഭജന്‍

നാല് കോടി തട്ടിയെടുത്ത് ചെന്നൈ വ്യാപാരി വഞ്ചിച്ചു; ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ ശേഷം പരാതിയുമായി ഹര്‍ഭജന്‍

ചെന്നൈ സ്വദേശിയായ വ്യാപാരി തന്റെ പക്കല്‍ നിന്ന് നാല് കോടി രൂപ തട്ടിയെടുത്തതായി ഹര്‍ഭജന്‍ സിംഗ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ പുറത്തു പോയ ശേഷമാണ് പരാതിയുമായി ഹര്‍ഭജന്‍ രംഗത്തെത്തിയിരിക്കുന്നത്. ജി മഹേഷ് എന്ന ബിസിനസുകാരന് 2015ല്‍ നാല് കോടി രൂപ നല്‍കിയതായാണ് ഹര്‍ഭജന്‍ ചെന്നൈ സിറ്റി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഹര്‍ഭജന്റെ പരാതിയെ തുടര്‍ന്ന്‌ ബിസിനസുകാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഒരു സുഹൃത്താണു ജി. മഹേഷ് എന്നയാളെ പരിചയപ്പെടുത്തിയതെന്നും 2015ല്‍ ഇയാള്‍ക്ക് പണം നല്‍കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം 25 ലക്ഷം രൂപയുടെ ചെക്ക് ഇയാള്‍ ഹര്‍ഭജന് നല്‍കിയെങ്കിലും വേണ്ട തുക ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബൗണ്‍സ് ആയി. എന്നാല്‍ പിന്നീട് മഹേഷുമായി ബന്ധപ്പെട്ടപ്പോഴെല്ലാം കടമായി വാങ്ങിയ പണം തിരികെ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഇതോടെയാണ് ചെന്നൈയില്‍ നേരിട്ടെത്തി ഹര്‍ഭജന്‍ പരാതി നല്‍കിയത്. ആരോപണ വിധേയനായ ബിസിനസുകാരനെ എസിപി ഓഫീസിലേക്ക് വിളിപ്പിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, തലംബൂറിലെ വസ്തു ഈടായി നല്‍കി വായ്പയാണ് ഹര്‍ഭജനില്‍ നിന്ന് വാങ്ങിയതെന്നാണ് ഇയാള്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഹര്‍ഭജന് നല്‍കാനുള്ള പണം മുഴുവന്‍ കൊടുത്തു തീര്‍ത്തതായും ഇയാള്‍ വ്യക്തമാക്കുന്നു. താരത്തിന്റെ പരാതി അന്വേഷണത്തിനായി നീലങ്കരയ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൈമാറി. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ മഹേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2020 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനായി കളിക്കാനിരുന്ന ഹര്‍ഭജന്‍ സിങ് പിന്നീട് ടീമില്‍നിന്നു സ്വമേധയാ പുറത്തുപോകുന്നതായി അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നാണു താരം അറിയിച്ചത്.

Also Read'പേസ് നിരയെ അനായാസം അതിര്‍ത്തി കടത്തിയ യുവി'; തിരിച്ചുവരവില്‍ ഈ ഇന്നിംഗ്‌സുകള്‍ ഓര്‍മ്മപ്പെടുത്തലാണ്


Next Story

Related Stories