ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ ജവാന്മാരെ മോശമായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഡോക്ടറെ അധികൃതര്‍ പുറത്താക്കി. ഐപിഎല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ ടീമിനൊപ്പമുള്ള ഡോക്ടര്‍ മധു തോട്ടപ്പിള്ളിലിനെയാണ് ടീം മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. ട്വിറ്ററിലൂടെയാണ് മധു തോട്ടപ്പിള്ളിലിനെ പുറത്താക്കിയ കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് വ്യക്തമാക്കിയത്.
''മധു തോട്ടപ്പിള്ളിയുടെ ട്വീറ്റുമായി ചെന്നൈ സൂപ്പര്‍ കിങ്സിന് ഒരു ബന്ധവുമില്ല. ടീം ഡോക്ടര്‍ എന്ന സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. മധു തോട്ടപ്പിള്ളിയില്‍ നിന്നുണ്ടായ ട്വീറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഖേദിക്കുന്നു. മാനേജ്മെന്റിന്റെ അറിവോടെയല്ല ഇത്, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രസ്താവനയില്‍ പറയുന്നു. സംഭവം വിവാദമായതോടെ ഡോക്ടര്‍ മധു ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയെ കുത്തിയായിരുന്നു മധു തോട്ടപ്പിള്ളിയുടെ ട്വീറ്റ്. പിഎം കെയേഴ്സ് എന്ന സ്റ്റിക്കര്‍ ജവാന്മാരുടെ ശവപ്പെട്ടിയില്‍ ഒട്ടിക്കുമോ എന്നായിരുന്നു മധു തോട്ടപ്പിള്ളിയുടെ ചോദ്യം. 'ആ ശവപ്പെട്ടികളില്‍ പിഎം കെയേഴ്സ് സ്റ്റിക്കറുണ്ടാകുമോ? ഒരു ആകാംക്ഷ' എന്നായിരുന്നു ഡോ. മധുവിന്റെ ട്വീറ്റ്. ഈ ട്വീറ്റ് പോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെപ്പേരാണ് ഡോക്ടറെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഡോക്ടര്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.
