ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വിജയകരമായ നായകന്മാരില് ഒരാളാണ് എംഎസ് ധോണി. ഐപിഎലിന്റെ തുടക്കം മുതലെ ചെന്നൈ ക്യാപ്റ്റനാണ് ധോണി. ധോണിക്ക് കീഴില്‍ സിഎസ്കെ എട്ട് ഫൈനലുകള്‍ കളിക്കുകയും എല്ലാ സീസണിലും പ്ലേ ഓഫില്‍ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വീരേന്ദര്‍ സെവാഗ് ലേലത്തില്‍ ഇടം പിടിച്ചിരുന്നെങ്കില്‍ ടീമിന് ഒരിക്കലും ധോണിയുടെ സേവനം ലഭിക്കില്ലായിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ച മുന്‍ ഇന്ത്യന്‍ താരവും സിഎസ്കെ ബാറ്റ്സ്മാനുമായ സുബ്രഹ്മണ്യം ബദരീനാഥ് പറയുന്നത് ധോണി ആയിരുന്നില്ല ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആദ്യ ചോയ്സ് എന്നാണ്. ടീം നായകനായി സേവാഗിനെയാണ് നോട്ടം ഇട്ടിരുന്നതെന്നാണ് ബദരീനാഥ് പറഞ്ഞത്. നേരത്തെ എന്‍ ശ്രീനിവാസനും ഒരിക്കല്‍ സെവാഗിനെ ചെന്നൈ പക്ഷത്ത് എത്തിക്കാന്‍ ശ്രമിച്ചിരുന്നതായി സഥിരീകരിച്ചിരുന്നു.
എന്നാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ചേരാനാണ് സേവാഗ് ആഗ്രഹിച്ചത്. സെവാഗ് ലേലത്തിലുണ്ടായിരുന്നുവെങ്കിലും പിന്നീട് അവരുടെ ഐക്കണ്‍ പ്ലെയറായി ഡല്‍ഹി തിരഞ്ഞെടുത്തതിന് ശേഷമാണ് താരം പിന്മാറിയത്. '2008 ലാണ് ഐപിഎല്‍ ആരംഭിച്ചത്, ചെന്നൈ സൂപ്പര്‍ കിംഗ്സിനുള്ള ആദ്യ ഓപ്ഷന് ആരാണെന്ന് കണ്ടാല്‍, അത് വീരേന്ദര്‍ സെവാഗ് ആയിരുന്നു. സെവാഗിനെ തിരഞ്ഞെടുക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരുന്നുവെങ്കിലും ഡല്‍ഹിയാണ് സെവാഗ് തെരഞ്ഞെടുത്തത്. താന്‍ വളര്‍ന്നത് ഡല്‍ഹിയിലാണ്, അതുകൊണ്ട് ഡല്‍ഹിയില്‍ അന്നേഹത്തിന് ബന്ധങ്ങളുണ്ടായിരുന്നു', ബദരീനാഥ് വെളിപ്പെടുത്തി.
ഒരു പഷെ ഇതായിരിക്കും മികച്ച തീരുമാനം എന്ന് കരുതി മാനേജ്മെന്റ് ഡല്‍ഹിയില്‍ കളിക്കാന്‍ സമ്മതിച്ചു. തുടര്‍ന്ന് ലേലം വന്നു, ആരാണ് മികച്ച കളിക്കാരന് എന്ന് അവര്‍ കണ്ടു, ആ സമയം ഇന്ത്യ ധോണിക്ക് കീഴില്‍ 2007 ലോക ടി 20 നേടിയ സമയമായിരുന്നു. അതിനുശേഷം ധോണിയുമായി കരാര്‍ ഒപ്പിടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.. 'യെല്ലോ ആമി 1.5 മില്യണ്‍ യുഎസ് ഡോളറിന് തിരഞ്ഞെടുത്തപ്പോള്‍ ധോണി ലേലത്തിലെ ഏറ്റവും ചെലവേറിയ താരമായി മാറി. എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സുമായി കടുത്ത ലേലം വിളിക്കുന്നതില്‍ പങ്കാളിയായിരുന്നു. ഒരു ഐക്കണ്‍ പ്ലെയര്‍ ഇല്ലാത്തതിനാല്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് സിഎസ്കെ ഒരു നേട്ടം കൈവരിച്ചു. നിയമങ്ങള്‍ അനുസരിച്ച്, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനേക്കാള്‍ 15% അധിക പണം ഐക്കണ്‍ പ്ലെയറിന് നല്കി.
'ഐപിഎല്‍ 2008 ലെ ഫൈനലിലേക്ക് യെല്ലോ ആര്‍മിയെ നയിച്ച അദ്ദേഹം 2010 ലും 2011 ലും ബാക്ക്-ടു-ബാക്ക് ടൈറ്റില്‍ വിജയത്തിലേക്ക് നയിച്ചു. സിഎസ്കെ 2018 ല്‍ തിരിച്ചെത്തി മറ്റൊരു കിരീടം നേടി, ഐപിഎല്‍ 2019 ഫൈനലില്‍ ഒരു റണ്‍സിനാണ് സിഎസ്കെക്ക് കിരീടം നഷ്ടമായത്.