TopTop
Begin typing your search above and press return to search.

ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടുവെന്ന് വെളിപ്പെടുത്തല്‍

ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടുവെന്ന് വെളിപ്പെടുത്തല്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന കാലത്ത് ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് മുന്‍ പാക് താരം ഷൊയൈബ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അക്തറിന്റെ വെളിപ്പെടുത്തല്‍ ശരിവെയ്ക്കുകയാണ് ഡാനിഷ് കനേരിയ. ഹിന്ദു ആയതിന്റെ പേരില്‍ ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നുവെന്നും കരിയറില്‍ രണ്ടോ മൂന്നോ കാര്യങ്ങള്‍ക്കാണ് സഹതാരങ്ങളോട് താരം വഴക്കിട്ടിരുന്നതെന്നുമാണ് അക്തര്‍ വെളിപ്പെടുത്തിയത്.

ചില കളിക്കാര്‍ കറാച്ചിയില്‍ നിന്നുള്ളവരെന്നും പഞ്ചാബില്‍ നിന്നും പെഷവാറില്‍ നിന്നുള്ളവരെന്നുമുള്ള വിഭാഗീതയുണ്ടാക്കി. ഇതിനെതിരെ ഞാന്‍ ശബ്ദിച്ചിട്ടുണ്ട്. രണ്ടാമത്തെ കാര്യം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ഹിന്ദുവായതിന്റെ പേരില്‍ പലപ്പോഴും സഹതാരങ്ങള്‍ കനേരിയയെ കളിയാക്കാറുണ്ട്. ഇവിടുന്ന് എങ്ങെനയാണ് അവന്‍ ഭക്ഷണം കഴിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ ഇതേ ഹിന്ദുവാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. കനേരിയയില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തങ്ങള്‍ നേടില്ലായിരുന്നുവെന്നും അക്തര്‍ പറഞ്ഞു. അക്തര്‍ പറഞ്ഞതെല്ലാം യാഥാര്‍ത്ഥ്യമാണെന്നും കനേരിയയും സ്ഥിരീകരിച്ചു.

ടീമില്‍ കളിച്ചിരുന്ന കാലത്ത് വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. അക്തര്‍ ഭായ് ഇതിനെതിരെ പ്രതികരിച്ചശേഷമാണ് എനിക്ക് ഇത് തുറന്നു പറയാന്‍ ധൈര്യം വന്നത്. ടീമില്‍ കളിക്കുന്ന കാലത്ത് അക്തറും ഇന്‍സ്മാം ഉള്‍ ഹഖും, മുഹമ്മദ് യൂസഫും യൂനിസ് ഖാനും എന്നെ പിന്തുണച്ചവരാണ്. പാക്കിസ്ഥാനായി കളിക്കാനായത് ഭാഗ്യവും അഭിമാനവുമായി കരുതുന്നുവെന്നും കനേരിയ പറഞ്ഞു. 2009ല്‍ കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സിനു വേണ്ടി കളിക്കുമ്പോള്‍ ഒത്തുകളിക്ക് പിടിക്കപ്പെട്ട കനേരിയയെ നാലു മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് കനേരിയയെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അഞ്ചു വര്‍ഷത്തേക്ക് വിലക്കി. ഒമ്പത് വര്‍ഷത്തിനുശേഷം കഴിഞ്ഞ വര്‍ഷമാണ് താന്‍ ഒത്തു കളിയില്‍ പങ്കാളിയായിട്ടുണ്ടെന്ന് 39കാരനായ കനേരിയ പരസ്യമായി സമ്മതിച്ചത്.

Next Story

Related Stories