TopTop
Begin typing your search above and press return to search.

ഐപിഎലില്‍ വംശീയ അധിഷേപം; സമിയോട് മാപ്പ് പറയണമെന്ന് സ്വര ഭാസ്‌കര്‍

ഐപിഎലില്‍ വംശീയ അധിഷേപം; സമിയോട് മാപ്പ് പറയണമെന്ന് സ്വര ഭാസ്‌കര്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമ്പോള്‍ വംശീയമായി അധിക്ഷേപം നേരിട്ടുവെന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമിയുടെ വെളിപ്പെടുത്തലില്‍ ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ പ്രതികരിക്കുകയാണ്. വിവാദ വെളിപ്പെടുത്തലിന് ശേഷം സണ്‍റൈസേഴ്‌സിലെ സഹതാരങ്ങള്‍ സ്‌നേഹത്തോടെയാണ് തന്നെ 'കാലു' എന്ന് വിളിച്ചിരുന്നതെന്ന് ടീം അംഗങ്ങളില്‍ ഒരാള്‍ തന്നെ വിളിച്ച് പറഞ്ഞതായും സമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമിയുടെ ഈ പ്രതികരണത്തിന് മറുപടിയുമായാണ് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്.

'പ്രിയ ഡാരെന്‍ സമി, ആരെങ്കിലുമൊരാള്‍ ഒരു കറുത്ത വര്‍ഗക്കാരനെ 'എന്‍' വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിട്ട് അത് സ്‌നേഹം കൊണ്ട് വിളിച്ചതാണെന്ന് പറഞ്ഞാല്‍ താങ്കള്‍ എന്തുപറയും? കാലു എന്ന വാക്കുമായി ബന്ധപ്പെട്ടും ഇതേ അവസ്ഥ തന്നെയാണുള്ളത്. ഇനി സണ്‍റൈസേഴ്സ് താരങ്ങളോട് എനിക്ക് പറയാനുള്ളത് കുറച്ചെങ്കിലും മാന്യതയും നട്ടെല്ലും കാട്ടുക. ഡാരെന്‍ സമിയോട് ഔദ്യോഗികമായി മാപ്പു പറയുക' സ്വര ഭാസ്‌കര്‍ കുറിച്ചു.

എന്നാല്‍, തന്റെ നിലപാടിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ആവശ്യപ്പെട്ട് ഡാരെന്‍ സമി ഉടനടി രംഗത്തെത്തി. 'ദയവു ചെയ്ത് ഞാന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുത്. ഇതുവരെ സംഭവിച്ചത് മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരെയും ബോധവല്‍ക്കരിക്കാന്‍ ഈ അവസരം വിനിയോഗിക്കാം എന്നാണ് ഞാന്‍ പറയുന്നത്. ഒരു കാര്യം തെറ്റായിപ്പോയെന്ന് ഒരാള്‍ക്ക് തോന്നിയാല്‍ മാത്രമേ മാപ്പു പറയേണ്ടതുള്ളൂ. ഞാന്‍ വളരെ ആത്മവിശ്വാസമുള്ള, കറുത്ത വര്‍ഗക്കാരനായതില്‍ അഭിമാനിക്കുന്ന ആളാണ്. അത് ഒരിക്കലും മാറാനും പോകുന്നില്ല' സമി കുറിച്ചു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് താനും ശ്രീലങ്കന്‍ താരം തിസാര പെരേരയും വംശീയ വംശീയ അധിക്ഷേപം നേരിട്ടുവെന്ന് ഡാരന്‍ സമി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്നെയും തിസാര പെരേരയെയും കറുത്തവനെന്നായിരുന്നു(ഹിന്ദിയില്‍ കാലു) വിളിച്ചിരുന്നതെന്നും ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സമി കുറിച്ചിരുന്നു. അന്ന് അങ്ങനെ വിളിച്ചവര്‍ തന്നെ വിളിച്ച് സംസാരിക്കണമെന്നും ഇല്ലെങ്കില്‍ ആരൊക്കെയാണ് അങ്ങനെ വിളിച്ച് അധിക്ഷേപിച്ചതെന്ന് പരസ്യമാക്കുമെന്നും സമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Don’t get me wrong I’m not condoning what was done/said. I’m saying let’s use this opportunity to educate each other so it doesn’t happen again. One can only apologize if he/she feels wrong about something. I’m confident&proud to be black. That will never change 🙏🏾🙏🏾🙏🏾😂 <a href="https://t.co/HeA1Erwby3">https://t.co/HeA1Erwby3</a></p>— Daren Sammy (@darensammy88) <a href="https://twitter.com/darensammy88/status/1271266893131907073?ref_src=twsrc^tfw">June 12, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories