TopTop
Begin typing your search above and press return to search.

'ആ തീരുമാനത്തെ കുറിച്ച് അദ്ദേഹത്തിന് മാത്രമെ അറിയൂ';ധോണിയുടെ തിരിച്ച് വരവ്; അഭിപ്രായം അറിയിച്ച് റെയ്‌നയും രോഹിതും

ആ തീരുമാനത്തെ കുറിച്ച് അദ്ദേഹത്തിന് മാത്രമെ അറിയൂ;ധോണിയുടെ തിരിച്ച് വരവ്; അഭിപ്രായം അറിയിച്ച് റെയ്‌നയും രോഹിതും

2019 ലെ ഏകദിന ലോകകപ്പിന് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ദേശീയ ടീമില്‍ ഇടം നേടിയിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗോടെ (ഐപിഎല്‍) ക്രിക്കറ്റിലേക്ക് തിരിച്ച് വരാനായിരുന്നു ധോണി പദ്ധതിയിട്ടിരുന്നുവെങ്കിലും കോവിഡ് -19 രോഗ വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ തടസപ്പെടുന്നത് ധോണിയുടെ തിരിച്ചുവരവിന് വെല്ലുവിളിയായിരിക്കുകയാണ്. ഇപ്പോള്‍ ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാ്പറ്റന്‍ രോഹിത് ശര്‍മയും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്നും. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഐപിഎല്ലിന്റെ ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ക്യാമ്പില്‍ ധോണിയെ നേരില്‍ കണ്ടിരുന്നു. ''സത്യം പറഞ്ഞാല്‍ അദ്ദേഹം മികച്ച രിതിയിലാണ് പരിശീലനം നടത്തിയിരുന്നത്. മികച്ച ഫോമില്‍ തന്നെയാണ് അദ്ദേഹമെന്ന് തോന്നി. ധോണിയുടെ പദ്ധതി എന്താണെന്ന് അദ്ദേഹത്തിന് മാത്രമെ അറിയുകയുള്ളുവെന്നാണ് റെയ്ന പറയുന്നത്. ഫിറ്റ്നെസും ഫോമും പരിഗണിക്കുകയാണെങ്കില്‍ ധോണി ദേശീയ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. എന്നാല്‍ ധോണിയുടെ തീരുമാനത്തെ കുറിച്ച് അദ്ദേഹത്തിന് മാത്രമെ അറിയൂ.'' റെയ്ന പറഞ്ഞു.

റെയ്നയുടെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു രോഹിത്. ''ധോണി ദേശീയ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം വീണ്ടും ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഞാന്‍ ധോണിയെ നേരില്‍ കണ്ടിട്ട് മാസങ്ങളായി. അദ്ദേഹത്തിന്റെ ഫോമും ഫിറ്റ്നെസും നിങ്ങള്‍ പറഞ്ഞ് പോലെയാണെങ്കില്‍ തീര്‍ച്ചയായും ദേശീയ ടീമിലേക്ക് തിരിച്ചെത്തണം. ഇന്ത്യക്കായി കളിക്കാന്‍ തയ്യാറാണെന്ന് സ്വയം അറിയിച്ചാല്‍ മാത്രമേ ധോണിയുടെ കാര്യത്തില്‍ കൃത്യത ലഭിക്കൂ. അതുവരെ അദ്ദേഹത്തിന്റെ പ്ലാന്‍ എന്താണെന്ന് ഒരു അറിവും ലഭിക്കില്ല.'' ഹിറ്റ്മാന്‍ പറഞ്ഞുനിര്‍ത്തി. ഐപിഎല്‍ മത്സരങ്ങ്‌ളിലൂടെ കഴിവ് തെളിയിച്ച് ഫോം വീണ്ടെടുത്താല്‍ ടി 20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും വ്യക്തമാക്കിയിരുന്നു.

Next Story

Related Stories