TopTop
Begin typing your search above and press return to search.

റോജര്‍ ഫെഡറര്‍ സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നും പിന്മാറി

റോജര്‍ ഫെഡറര്‍ സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നും പിന്മാറി

സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നും പിന്മാറി. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നതിനെ തുടര്‍ന്നാണ് താരത്തിന്റെ മത്സരങ്ങളില്‍ നിന്നുള്ള പിന്‍മാറ്റം. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിനെതിരെ കളിക്കുമ്പോള്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫെഡറര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വലതു കാലിനാണ് അന്ന് പരിക്കേറ്റത്. കോര്‍ട്ടിലേക്ക് തിരിച്ചെത്താനിരിക്കെയാണ് പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ലെന്നു താരം അറിയിച്ചത്.

ഏതാനും ദിവസം മുന്‍പ് തിരിച്ചു വരവിന് ഒരുങ്ങുന്ന സമയം എനിക്ക് പ്രയാസം നേരിട്ടു. ഇതോടെ എന്റെ വലത് കാല്‍മുട്ടില്‍ വീണ്ടും അര്‍ത്രോസ്‌കോപിക് ശസ്ത്രക്രിയ നടത്തണം. 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുത്ത് കളിയിലേക്ക് മടങ്ങാനാണ് ശ്രമിക്കുന്നത്. നിങ്ങളെ എല്ലാവരേയും എനിക്ക് മിസ് ചെയ്യുന്നുണ്ട്. 2021 സീസണിന്റെ തുടക്കത്തോടെ എല്ലാവരേയും കാണാനായേക്കും എന്ന് കരുതുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കുക, ഫെഡറര്‍ ട്വിറ്ററില്‍ കുറിച്ചു.

കൊറോണയെ തുടര്‍ന്ന് വിംബിള്‍ഡണ്‍ അടക്കം നിരവധി മത്സസരങ്ങള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇനി വരാന്‍ സാധ്യതയുള്ള ഫ്രഞ്ച് ഓപ്പണിനും യു.എസ് ഓപ്പണിനും മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് ഫെഡറര്‍ എടുത്തിരിക്കുന്നത്. നല്ല വിശ്രമം ലഭിക്കുന്നതിലൂടെ അടുത്ത സീസണില്‍ മികച്ച പ്രകടനത്തോടെ തിരികെ വരാന്‍ സാധിക്കുമെന്നാണ് ഫെഡററുടെ പ്രതീക്ഷ. 2018ലാണ് ഫെഡറര്‍ അവസാനമായി ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്.

Next Story

Related Stories