TopTop
Begin typing your search above and press return to search.

ഐസിസി നിര്‍ദ്ദേശമെത്തി; ഇനി പാക് താരത്തിന്റെ ഈ റെക്കോര്‍ഡ് മറികടക്കുന്നത് പ്രയാസം

ഐസിസി നിര്‍ദ്ദേശമെത്തി; ഇനി പാക് താരത്തിന്റെ ഈ റെക്കോര്‍ഡ് മറികടക്കുന്നത് പ്രയാസം

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാനുള്ള താരങ്ങളുടെ പ്രായപരിധിയില്‍ വ്യക്തത വരുത്തി ഐസിസി പ്രഖ്യാപനമെത്തിയിരിക്കുകയാണ്. നിയമപ്രകാരം 15 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രമേ ഇനി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനാകൂ. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഐസിസി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.

താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ നിര്‍ദ്ദേശമെന്നാണ് ഐസിസി വ്യക്തമാക്കുന്നു. ഐസിസി ടൂര്‍ണമെന്റുകള്‍, ദ്വിരാഷ്ട്ര പരമ്പരകള്‍, അണ്ടര്‍ 19 ക്രിക്കറ്റ് തുടങ്ങി എല്ലാ തലങ്ങളിലും ഈ നിയമം ബാധകമായിരിക്കും. പുരുഷ, വനിതാ, അണ്ടര്‍ 19 ക്രിക്കറ്റ് മത്സരങ്ങളില്‍ രാജ്യാന്തര തലത്തില്‍ കളിക്കാന്‍ ഇനിമുതല്‍ കുറഞ്ഞ പ്രായപരിധി 15 വയസ്സായിരിക്കും' ഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഐസിസിയുടെ പുതിയ നിര്‍ദ്ദേശം വന്നതോടെ രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഹസന്‍ റാസയുടെ റെക്കോര്‍ഡ് മറികടക്കാന്‍ സമീപകാലത്ത് ആര്‍ക്കും സാധിക്കില്ല. 14 ദിവസവും 227 ദിവസവും പ്രായമുള്ളപ്പോഴാണ് ഹസന്‍ റാസ പാക്കിസ്ഥാനായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 1996-2005 കാലഘട്ടത്തില്‍ പാക്കിസ്ഥാനു വേണ്ടി ഏഴു ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ച താരമാണ് ഹസന്‍ റാസ.16 വര്‍ഷവും 205 ദിവസവും പ്രായമുള്ളപ്പോള്‍ ദേശീയ ജഴ്‌സിയണിഞ്ഞ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ജൂനിയര്‍.

അതേസമയം, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ 15 വയസ്സിനു താഴെയുള്ള താരങ്ങളെ കളത്തിലിറക്കേണ്ടി വന്നാല്‍, അതാത് ടീമുകള്‍ക്ക് ഐസിസിയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങാം. 'ഐസിസിയില്‍ അംഗത്വമുള്ള ടീമുകള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ 15 വയസ്സില്‍ താഴെയുള്ള താരങ്ങളെ കളത്തിലിറക്കണമെങ്കില്‍, മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. താരങ്ങളുടെ മത്സരപരിചയം, മാനസികാരോഗ്യം എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക' പ്രസ്താവനയില്‍ പറയുന്നു.


Next Story

Related Stories