TopTop
Begin typing your search above and press return to search.

ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര അടുത്തമാസം; തിയ്യതിയും വേദിയും പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര അടുത്തമാസം; തിയ്യതിയും വേദിയും പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വെസ്റ്റിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയുടെ തിയ്യതിയും വേദിയും പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ എട്ട് മുതല്‍ ആണ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തുടങ്ങുക. കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങള്‍ നടത്തുക. ജൂണ്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന ടെസ്റ്റ് പരമ്പര കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

ജൂലായ് എട്ടിന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ് മത്സരം. മറ്റു രണ്ടു മത്സരങ്ങള്‍ 16-നും 24-നുമായി മാഞ്ചസ്റ്ററില്‍ നടക്കും. മെഡിക്കല്‍ സ്‌ക്രീനിങ്, ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം, സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യം എന്നിവയെല്ലാം പരിഗണിച്ചാണ് ഈ രണ്ടു വേദികള്‍ മത്സരത്തിനായി തിരഞ്ഞെടുത്തതെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഈ മാസം ഒമ്പതിന് ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റിന്‍ഡീസ് ടീമംഗങ്ങള്‍ ക്വാറന്റെയ്ന്‍ നിയമങ്ങള്‍ പാലിക്കണം. ഇതിനു ശേഷമായിരിക്കും പരിശീലനത്തിന് ഇറങ്ങുക. വെസ്റ്റിന്‍ഡീസ് ടീമംഗങ്ങളുടെ പരിശീലനവും താമസവും ഓള്‍ഡ് ട്രാഫോഡിലായിരിക്കും. പരമ്പരക്കായി ഇംഗ്ലണ്ടിലെത്താന്‍ തയാറായ വെസ്റ്റ് ഇന്‍ഡീസ് ടീമിനോട് ക്രിക്കറ്റ് ബോര്‍ഡിനോടും നന്ദിയറിയിക്കുന്നുവെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍(ഇവന്റ്സ്) സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞു.

Next Story

Related Stories