TopTop
Begin typing your search above and press return to search.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം കോവിഡ് പോരാളികള്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രമായി

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം കോവിഡ് പോരാളികള്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രമായി

ക്രിക്കറ്റ് ചരിത്രമുറങ്ങുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം ഇനി കോവിഡ് പോരാളികള്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രം. കൊല്‍ക്കത്തയില്‍ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സ്‌റ്റേഡിയത്തിലെ ചുരുക്കം ഗാലറികളാണ് കോവിഡ് ക്വാറന്റീന്‍ കേന്ദ്രമാക്കിയത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

സ്‌റ്റേഡിയത്തില്‍ കിടക്കകള്‍, കട്ടിലുകള്‍, ഫാനുകള്‍ എന്നി സൗകര്യങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ഈ ആഴ്ച അവസാനത്തോടെ കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപോര്‍ട്ട്. സ്‌റ്റേഡിയത്തിലെ ഗാലറികളിലെ ഇ, എഫ് ബ്ലോക്കുകള്‍ക്ക് താഴെയാണ് ഇതിനായി ഉപയോഗപ്പെടുത്തിതയത്. സ്‌റ്റേഡിയത്തിലെ എഫ് ബ്ലോക്കിലെ മിനി ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ക്കുള്ള വിശ്രമ സ്ഥലമായും നല്‍കിയിട്ടുണ്ടെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയ പറഞ്ഞു.

സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിന് അഞ്ച് ഗാലറികള്‍ക്ക് താഴെയുള്ള സ്ഥലം, അതായത് ഇ, എഫ്, ജി, എച്ച് ബ്ലോക്കുകള്‍ ഉപയോഗിക്കും. കൂടുതല്‍ ഇടം ആവശ്യമാണെങ്കില്‍, ബ്ലോക്ക് ജെ ഉപയോഗിച്ചേക്കാം.ഈ സ്ഥലങ്ങള്‍ സുരക്ഷാ മാനദണ്ഡപ്രകാരം വേര്‍തിരിക്കും. ഗ്രൗണ്ട് സ്റ്റാഫുകളെയും, മറ്റുള്ളവരെയും സ്റ്റേഡിയത്തിനുള്ളിലെ ബി, സി, കെ, എല്‍ ബ്ലോക്കുകളിലെ ഡോര്‍മറ്ററികളിലേക്കും മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കും മാറ്റും അവിഷേക് ഡാല്‍മിയ പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ആവശ്യങ്ങള്‍ക്കായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് തുറന്ന് കൊടുക്കാമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ഈഡന്‍ ഗാര്‍ഡന്‍സിലെ ഇന്‍ഡോര്‍ സൗകര്യങ്ങളും താരങ്ങളുടെ ഡോര്‍മെറ്ററിയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന് കൊടുക്കാമെന്നാണ് ഗാംഗുലി അറിയിച്ചിരിക്കുന്നത്. ''സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്റ്റേഡിയം തുറന്ന് നല്‍കും. ഈ സമയത്ത് ചെയ്യാനാവുന്ന എല്ലാ സഹായവും ചെയ്യും. അതിന് ഒരു പ്രശ്‌നവുമില്ല.'' എന്നായിരുന്നു ഗാംഗുലി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

Next Story

Related Stories