TopTop
Begin typing your search above and press return to search.

എല്‍ ക്ലാസിക്കോ: ആദ്യ പകുതിയില്‍ ബാഴ്‌സയും റയലും 1-1, അന്‍സു ഫാത്തിയുടെ 'പ്രായം കുറഞ്ഞ ഗോള്‍'

എല്‍ ക്ലാസിക്കോ: ആദ്യ പകുതിയില്‍ ബാഴ്‌സയും റയലും 1-1, അന്‍സു ഫാത്തിയുടെ പ്രായം കുറഞ്ഞ ഗോള്‍

ലാ ലിഗ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും ചിരവൈരികളായ ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടം തുടരുന്നു. ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ ക്യാംപ് നൗവില്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ 1-1 എന്ന സമനിലയിലാണ് ടീമുകള്‍. അഞ്ചാം മിനുറ്റില്‍ വാല്‍വര്‍ഡെയുടെ ഗോളില്‍ റയലാണ് ലീഡ് നേടിയത്. എന്നാല്‍ ഗോളാഘോഷം പൂര്‍ത്തിയാകുമ്പോഴേക്കും ബാഴ്‌സയുടെ കൗമാര താരം അന്‍സു ഫാത്തി ബാഴ്‌സയെ റയലിനൊപ്പമെത്തിച്ചു.

എല്‍ ക്ലാസികോ ചരിത്രത്തില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും അന്‍സു സ്വന്തമാക്കി. സീണസിലെ അഞ്ചാം ഗോള്‍ നേടിയ അന്‍സുവിന് 17 വയസ്സും 359 ദിവസവുമാണ് പ്രായം. റയലിന്റെ ഇതിഹാസതാരം റൗളിന്റെ റെക്കോഡാണ് പഴങ്കഥയായത്. റൗള്‍ 18 വയസും 95 ദിവസുമുണ്ടായിരുന്നപ്പോള്‍ നേടിയ ഗോളായിരുന്നു എല്‍ ക്ലാസിക്കോയിലെ ഇതുവരെയുള്ള 'പ്രായം കുറഞ്ഞ ഗോള്‍'.

റയലും ബാഴ്‌സയും ലീഗില്‍ മോശം പ്രകടനമാണ് നടത്തുന്നത്. 5 മത്സരങ്ങളില്‍ നിന്ന് മൂന്നെണ്ണം വിജയിച്ച റയല്‍ ലീഗില്‍ മൂന്നാമതും നാല് മത്സരങ്ങളില്‍ നിന്ന് രണ്ടെണ്ണം വിജയിച്ച ബാഴ്‌സ പത്താം സ്ഥാനത്തുമാണ്. റയലിന് 10 പോയിന്റും ബാഴ്‌സയ്ക്ക് 7 പോയിന്റുമാണുള്ളത്.


Next Story

Related Stories