TopTop
Begin typing your search above and press return to search.

ഒരു കോവിഡിനും തളർത്താനാവാത്ത ഫുട്ബോൾ ആവേശം, ആളും ആരവവുമില്ലാതെ, അണുവിമുക്തമാക്കിയ പന്തുമായി ബുണ്ടസ്‌ലിഗ മല്‍സരങ്ങള്‍ക്ക് തുടക്കം

ഒരു കോവിഡിനും തളർത്താനാവാത്ത ഫുട്ബോൾ ആവേശം, ആളും ആരവവുമില്ലാതെ, അണുവിമുക്തമാക്കിയ പന്തുമായി ബുണ്ടസ്‌ലിഗ മല്‍സരങ്ങള്‍ക്ക് തുടക്കം

കൊറോണ ബാധ മൂലം തടസപ്പെട്ട ലോകത്തെ കായിക വിനോദങ്ങൾക്ക് ഫുട്ബോള്‍ മൽസരങ്ങളിലൂടെ വീണ്ടും തുടക്കം. ക്ലബ് ഫുഡ്ബോളിന്റെ ഈറ്റില്ലമായ യൂറോപ്പിൽ ജർമനിയാണ് വീണ്ടും മൽസരങ്ങൾക്ക് തുടക്കമിട്ടത്. ബുണ്ടസ് ലിഗ മൽസരങ്ങള്‍ക്കായാണ് കോവിഡ് കാലത്ത് വീണ്ടും പന്തുരുളുന്നത്.

കൊവിഡ്-19 തടയുന്നതിനായി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കാണികളില്ലാത്ത മൽസരമായിരുന്നു സംഘടിപ്പിച്ചത്. കാണികളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ മല്‍സരത്തിനു സാക്ഷിയായത് മാധ്യമപ്രവര്‍ത്തകരും ടീമുകളുടെ ഒഫീഷ്യല്‍സും റഫറിമാരും മാത്രം. എന്നാൽ മൽസരാവേശത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.

അഞ്ചു മല്‍സരങ്ങളാണ് ജര്‍മനിയിലെ വ്യത്യസ്ത സ്റ്റേഡിയങ്ങളിലായി ഒരേ സമയത്തു നടന്നത്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ബൊറൂസ്യ ഡോട്മുണ്ടും ഷാല്‍ക്കെയും തമ്മിലായിരുന്നു. ഡോട്മുണ്ടിന്റെ മൈതാനത്ത് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു ഷാല്‍ക്കെയെ തകർത്തു. ഹെര്‍ത്താ ബെര്‍ലിന്‍ 3-0ന് ഹോഫെന്‍ഹെയിമിനെയും വോള്‍ഫ്‌സ്ബര്‍ഗ് 2-1ന് ഓഗ്‌സ്‌ബെര്‍ഗിനെയും തോല്‍പ്പിച്ചു. ലെയ്പ്ഷിഗ്- ഫ്രീബര്‍ഗ് (1-1), പെഡര്‍ബോണ്‍- ഫോര്‍ച്യുണ ഡ്യുസെല്‍ഡോര്‍ഫ് (0-0) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന് പുറത്തുള്ള താരങ്ങള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഇവരെ ഒരുമിച്ച് ഇരിക്കാനും അനുവദിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. കളിയുടെ ഹാഫ് ടൈമില്‍ ഒഫീഷ്യലുകള്‍ പന്ത് അണുവിമുക്തമാക്കി. ഇന്നുവരെ ഫുടിബോൾ ലോകത്തിന് പരിചിതമല്ലാത്ത മറ്റൊരു കാഴ്ച.

ഗോള്‍ ആഘോഷങ്ങൾക്കും കാതലായ മാറ്റം ഉണ്ടായിരുന്നു. ആശ്ലേഷിച്ചും, തലകീഴായി മറിഞ്ഞുമുള്ള പ്രകടനമൊന്നും ഇല്ലായിരുന്നു. ഗോള്‍ സ്‌കോറര്‍ തനിച്ച് ആഘോഷിച്ചപ്പോൾ സഹതാരങ്ങള്‍ കൈയടിച്ച് സന്തോഷത്ത് പങ്കുചേർന്നു. കിക്കോഫിനു മുമ്പുള്ള ഹസ്തദാനവും ഒഴിവാക്കിയിരുന്നു. പകരം പരസ്പരം മുഷ്ടി കൊണ്ട് ഇടിച്ച് താരങ്ങള്‍ സൗഹൃദം പങ്കിടുകയായിരുന്നു.

Next Story

Related Stories