TopTop
Begin typing your search above and press return to search.

പ്രീമിയര്‍ ലീഗിന്റെ ഭാവി എന്താകും?; തീരുമാനം അറിയിച്ച് ക്ലബ്ബുകള്‍

പ്രീമിയര്‍ ലീഗിന്റെ ഭാവി എന്താകും?; തീരുമാനം അറിയിച്ച് ക്ലബ്ബുകള്‍

ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ തുടരുകയാണ്. ഇക്കാരണത്താല്‍ ഇംഗ്ലണ്ടില്‍ ഫുട്‌ബോള്‍ സീസണ്‍ പുനരാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ക്ലബ്ബ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. കൊറോണ വൈറസിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന ചര്‍ച്ചയാണ് നടന്നത്. പ്രീമിയര്‍ ലീഗിലെ 20 ക്ലബ്ബുകളുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

എന്നാല്‍ സീസണ്‍ എന്തു വന്നാലും ഉപേക്ഷിക്കേണ്ടതില്ല എന്ന നിലപാട് ക്ലബുകള്‍ ആവര്‍ത്തിച്ചു. 20 ക്ലബുകളും സീസണ്‍ പൂര്‍ത്തിയാക്കാം എന്നു തന്നെ നിലപാട് എടുത്തു. അത് എത്ര വൈകിയാലും പ്രശ്‌നമില്ല എന്നാണ് ക്ലബുകളുടെ നിലപാട്. മത്സരം ആരംഭിക്കുന്നത് സംബന്ധിച്ച് വിവിധ മാര്‍ഗങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. മത്സരം ആരംഭിച്ചാലും അടച്ചിട്ട സ്റ്റേഡിയത്തില്‍ മാത്രമായിരിക്കും കളിയെന്നത് ഏറെക്കുറെ ഉറപ്പാണ്. ലീഗില്‍ ടീമുകള്‍ക്ക് 9-10 കളികള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. എഫ്എ കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, വനിതാ പ്രൊഫഷണല്‍ മത്സരങ്ങള്‍, പിഎഫ്എ, എല്‍എംഎ തുടങ്ങിയവയെല്ലാം നേരത്തെ മാറ്റിവെച്ചിരുന്നു.

സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയില്ലാതെ മത്സരം വീണ്ടും ആരംഭിക്കില്ലെന്ന് പ്രീമിയര്‍ ലീഗ് വക്താവ് അറിയിച്ചു. കളിക്കാരുടേയും, പരിശീലകരുടേയും, മറ്റ് ജീവനക്കാരുടേതുമെല്ലാം ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ മത്സരങ്ങള്‍ ആരംഭിക്കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അടുത്ത സീസണ്‍ തുടങ്ങേണ്ടതുള്ളത് കൊണ്ട് സെപ്റ്റംബര്‍ അവസാനത്തിനു മുമ്പ് സീസണ്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ വരെ മത്സരങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.

Next Story

Related Stories