TopTop
Begin typing your search above and press return to search.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോയിന്‍റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക്. ടര്‍ഫ് മൂറില്‍ നടന്ന മത്സരത്തില്‍ ഇരുപകുതികളുടെയും അവസാനം ആന്തണി മാര്‍ഷ്യല്‍, മര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗോളുകള്‍ നേടിയത്. നാല്‍പ്പത്തി നാലാം മിനുട്ടില്‍ ആന്‍ഡ്രേ പെരേര നല്കിയ പാസിലാണ് മാര്‍ഷ്യല്‍ ഗോള്‍ നേടിയത്. ഇത് ഈ സീസണിലെ താരത്തിന്റെ ഏഴാമത്തെ ഗോളാണ്. സമനില ഗോളിന് വേണ്ടി ബേണ്‍ലി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതി 1-0ല്‍ തന്നെ അവസാനിച്ചു. ഫില്‍ ബാഡ്സ്ലിയുടെ ഗോള്‍ എന്നു തോന്നിച്ച ഷോട്ട് ഗോള്‍ കീപ്പര്‍ ഡാവിഡ് ഡി ഗിയ രക്ഷപ്പെടുത്തുകയായിരുന്നു. കളിയുടെ അവസാന മിനുട്ടില്‍ റാഷ്ഫോര്‍ഡിലൂടെ ഒരിക്കല്‍ കൂടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍ലിയുടെ വല ചലിപ്പിച്ചു. ഈ മത്സരത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി. അതേ സമയം 24 പോയിന്റുമായി ബേണ്‍ലി പതിമൂന്നാം സ്ഥാനത്താണ്. ഇന്നലെ നടന്ന മറ്റ് കളികള്‍ ഇങ്ങനെ; സൌത്താംപ്റ്റന്‍ ക്രിസ്റ്റല്‍പാലസ് മത്സരം സമനിലയില്‍ അവസാനിച്ചു. ക്രിസ്റ്റല്‍ പാലസിന് വേണ്ടി അന്‍പതാം മിനുട്ടില്‍ ജെയിംസ് ടോംകിന്‍സ് ഗോള്‍ നേടിയപ്പോള്‍ സൌത്താംപ്റ്റണ് വേണ്ടി ഡാനി ഇങ്സ് മറുപടി ഗോള്‍ നേടി. എഴുപതാം മിനുട്ടിലായിടുന്നു ഇങ്സ്ന്‍റെ ഗോള്‍. രണ്ടാം മത്സരത്തില്‍ ഏവര്‍ട്ടന്‍ ന്യൂ കാസിലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഡൊമിനിക് കാല്‍വേര്‍ട്ട് ലെവിന്‍ ആണ് ഏവര്‍ട്ടനു വേണ്ടി രണ്ടു ഗോളുകളും നേടിയത് (13’, 64’). അന്‍പത്തിയാറാം മിനുട്ടില്‍ ഫാബിയന്‍ ഷാര്‍ ന്യൂ കാസിലിന് വേണ്ടി ഗോള്‍ നേടി. മൂന്നാം മത്സരത്തില്‍ വാല്‍ഫോര്‍ഡ് എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ആസ്റ്റന്‍ വില്ലയെ തോല്പ്പിച്ചു. ട്രോയ് ഡീനി (42’, 67’), ഇസ്മൈല സര്‍ (71’) എന്നിവരാണ് ഗോളുകള്‍ നേടിയത്. വല്‍ഫോര്‍ഡ് മരിയപ്പ അന്‍പത്തിയെഴാം മിനുട്ടില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി. നോര്‍വിച്ച് സിറ്റിയും ടോട്ടന്‍ഹാമും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. രണ്ടു ഗോളുകളാണ് ഇരു ടീമും നേടിയത്. നോര്‍വിച് സിറ്റിക്ക് വേണ്ടി മരിയോ വ്രാന്‍സിസ് (18’), സെര്‍ജി ഓറിയര്‍ (61’) എന്നിവര്‍ വല ചലിപ്പിച്ചപ്പോള്‍ ക്രിസ്റ്റ്യന്‍ എറിക്സണ്‍ (55), ഹാരി കെയിന്‍ (83) എന്നിവരാണ് ഗോള്‍ നേടിയത്. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പ്പിച്ചു ലൈസസ്റ്റര്‍ സിറ്റി 42 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി. കെലെച്ചി ഇഹീനാച്ചോ (40’), ഡെമറൈ ഗ്രേ (56’) എന്നിവര്‍ ലൈസസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ നാല്‍പ്പത്തിയഞ്ചാം മിനുട്ടില്‍ പാബ്ലോ ഫോമല്‍സ് വെസ്റ്റ് ഹാമിന് വേണ്ടി ഗോള്‍ നേടി.

<blockquote class="twitter-tweet"> <p lang="en" dir="ltr">How Saturday went down in the <a href="https://twitter.com/hashtag/PL?src=hash&ref_src=twsrc^tfw">#PL</a>... <a href="https://t.co/MMQPZVQzRT">pic.twitter.com/MMQPZVQzRT</a></p>— Premier League (@premierleague) <a href="https://twitter.com/premierleague/status/1211054734834065409?ref_src=twsrc^tfw">December 28, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories