TopTop
Begin typing your search above and press return to search.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. വാറ്റ്ഫഡിനെ 3-0നു തോല്‍പിച്ച യുണൈറ്റഡ് ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കു കയറി. നാല്‍പത്തിരണ്ടാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. അന്‍പത്തിയെട്ടാം മിനിറ്റില്‍ ആന്തണി മാര്‍ഷ്യാല്‍ ലീഡുയര്‍ത്തി. എഴുപത്തിയഞ്ചാം മിനിറ്റില്‍ മേസന്‍ ഗ്രീന്‍വുഡാണ് യുണൈറ്റഡിന്റെ പട്ടിക തികച്ചത്.

27 കളിയില്‍ 41 പോയിന്റ് നേടിയാണ് യുണൈറ്റഡ് അഞ്ചാംസ്ഥാനത്തേക്ക് കുതിച്ചത്. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് എവര്‍ട്ടനെ തോല്‍പിച്ചു. ഒബമയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ആഴ്സണലിന്റെ ജയം. 33, 46 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ലെസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം 1-0ന്. 62ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ പെനല്‍റ്റി സ്‌പോട്ട് കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും പിന്നാലെ അഗ്യൂറോയ്ക്കു പകരമിറങ്ങിയ ഗബ്രിയേല്‍ ജിസ്യൂസിന്റെ ഗോളിലാണു സിറ്റിയുടെ വിജയം.

പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 19 പോയിന്റ് ലീഡുണ്ട് (ലിവര്‍പൂള്‍ 26 കളിയില്‍ 76, മാന്‍. സിറ്റി 27 കളിയില്‍ 57, ലെസ്റ്റര്‍ സിറ്റി 27 കളിയില്‍ 50, ചെല്‍സി 27 കളിയില്‍ 44, യുണൈറ്റഡ് 27 കളിയില്‍ 41). ലീഗിലെ ആദ്യ 4 സ്ഥാനക്കാര്‍ക്കാണ് അടുത്ത സീസണ്‍ ചാംപ്യന്‍സ് ലീഗിലേക്കു നേരിട്ടു പ്രവേശനമെങ്കിലും സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അടുത്ത 2 സീസണുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ യുവേഫ വിലക്കിയതിനാല്‍ 5ാം സ്ഥാനക്കാര്‍ക്കും അവസരം ലഭിച്ചേക്കും.


Next Story

Related Stories