TopTop
Begin typing your search above and press return to search.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനം അഞ്ചാം സ്ഥാനത്തേക്ക്, ആഴ്‌സണലിന് മികച്ച ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനം അഞ്ചാം സ്ഥാനത്തേക്ക്, ആഴ്‌സണലിന് മികച്ച ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയ്ക്കെതിരെയുള്ള ജയത്തോടെ ടോട്ടനം ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂ കാസില്‍ യുണൈറ്റഡിനെ നേരിട്ട ആഴ്‌സണലും മികച്ച ജയം സ്വന്തമാക്കി. ആസ്റ്റണ്‍ വില്ലയ്ക്കെതിരെ ഇഞ്ച്വറിടൈമിന്റെ നാലാം മിനിറ്റിലെ ഗോളിലാണ് ടോട്ടനത്തിന്റെ നാടകീയ ജയം. ദക്ഷിണ കൊറിയന്‍ താരം ഹ്യൂങ് മിന്‍ സോനാണ് നിര്‍ണായക ഗോള്‍ നേടിയത്.

നേരത്തെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും സോന്‍ ഗോള്‍ നേടിയിരുന്നു. ഒന്‍പതാം മിനിറ്റില്‍ ടോബിയുടെ സെല്‍ഫ് ഗോളില്‍ ടോട്ടനം പിന്നിലായിരുന്നു. ടോബി പിന്നാലെ ടോട്ടനത്തിനായി ഗോളും നേടി. 26 കളിയില്‍ 40 പോയിന്റുമായാണ് ടോട്ടനം അഞ്ചാം സ്ഥാനത്തെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് എത്തുന്ന ടീമിനും ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായേക്കും.

അതേസമയം സ്വന്തം മൈതാനത്ത് ന്യൂ കാസില്‍ യുണൈറ്റഡിനെ നേരിട്ട ആഴ്‌സണല്‍ മികച്ച ജയം സ്വന്തമാക്കി. എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് ആര്‍ട്ടറ്റയുടെ ടീം 3 പോയിന്റ് സ്വന്തമാക്കിയത്. ജയത്തോടെ 34 പോയിന്റ് ആയെങ്കിലും അവര്‍ പത്താം സ്ഥാനത്ത് തന്നെ തുടരും. 31 പോയിന്റ് ഉള്ള ന്യൂ കാസില്‍ 11 ആം സ്ഥാനത്താണ്. ആഴ്‌സണല്‍ യുവ താരം സാക്കയുടെ പ്രകടനവും മത്സരത്തില്‍ വേറിട്ട് നിന്നു.

കളിയുടെ ആദ്യ പകുതിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കികും ലീഡ് നേടാന്‍ ആഴ്‌സണലിന് സാധിച്ചില്ല. പക്ഷെ രണ്ടാം പകുതിയില്‍ 3 മിനുട്ടിനിടെ 2 ഗോളുകള്‍ നേടിയാണ് ഗണ്ണേഴ്സ് കളിയുടെ ചുക്കാന്‍ ഏറ്റെടുത്തത്. 54 ആം മിനുട്ടില്‍ പെപ്പെയുടെ പാസ്സ് ഗോളാക്കി ക്യാപ്റ്റന്‍ ഒബാമയാങ് ആണ് ആദ്യ ഗോള്‍ നേടിയത്. അവസരം മുതലാക്കി പെപ്പെയും സകോര്‍ ചെയ്തു. 57 ആം മിനുട്ടിലാണ് ഈ ഗോള്‍ പിറന്നത്. കളിയുടെ അവസാന മിനുട്ടില്‍ ഗോള്‍ നേടി ഓസില്‍ ആണ് ഗണ്ണേഴ്സിന്റെ മൂന്നാം ഗോള്‍ പൂര്‍ത്തിയാക്കിയത്.

Next Story

Related Stories