TopTop
Begin typing your search above and press return to search.

പ്രീമിയര്‍ ലീഗ് കിരീടത്തിന് അടുത്തെത്തി; ക്രിസ്റ്റല്‍ പാലസിനെതിരെ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗ് കിരീടത്തിന് അടുത്തെത്തി; ക്രിസ്റ്റല്‍ പാലസിനെതിരെ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗ് കിരീടത്തിനായുള്ള ലിവര്‍പൂളിന്റെ കാത്തിരിപ്പിന് ഇനി രണ്ട് പോയിന്റ് അകലം. ക്രിസ്റ്റല്‍ പാലസിനെതിരെ തകര്‍പ്പന്‍ ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡ്, മുഹമ്മദ് സലാ, ഫാബീഞ്ഞോ, സാഡിയോ മാനേ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. സീസണില്‍ ലിവര്‍പൂളിന്റെ 102 ാം ഗോള്‍ നേട്ടവും ആഘോഷിച്ചു. ആന്‍ഫീല്‍ഡില്‍ തോല്‍വി അറിയാതെ തുടര്‍ച്ചയായി 56ആം മത്സരമാണ് ലിവര്‍പൂള്‍ പൂര്‍ത്തിയാക്കിയത്.

ആദ്യപകുതിയില്‍ 15 മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം സാഹ പരിക്കേറ്റു പുറത്ത് പോയത് പാലസിന് തിരിച്ചടി ആയി. 23 ാം മിനിറ്റില്‍ അലക്സാണ്ടര്‍ അര്‍ണോള്‍ഡാണ് ലിവര്‍പൂളിന്റെ അക്കൗണ്ട് തുറന്നത്. ഒരു ഫ്രീകിക്കിലൂടെ ആയിരുന്നു അത്. പിന്നീട് 44 മിനിറ്റില്‍ ഫാബിന്യോയുടെ പാസില്‍ നിന്നു ലക്ഷ്യം കണ്ട മുഹമ്മദ് സലാഹ് ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 55 മിനിറ്റില്‍ ബോക്‌സിനു വെളിയില്‍ നിന്നു ഒരു സൂപ്പര്‍ ഷോട്ടിലൂടെ ഫാബീന്യോ ലിവര്‍പൂള്‍ ലീഡ് 3 ആക്കി ഉയര്‍ത്തി. 69 മിനിറ്റില്‍ സലാഹിന്റെ പാസില്‍ നിന്നു മാനെയിലൂടെ ലിവര്‍പൂള്‍ സ്‌കോറിങ് അവസാനിപ്പിച്ചത്. ജയത്തോടെ 31 കളികളില്‍ നിന്ന് 86 പോയിന്റ് ആണ് ലിവര്‍പൂളിന്റെ നേട്ടം രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവട്ടെ 30 കളികളില്‍ നിന്ന് 63 പോയിന്റുകളും.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മികച്ച ജയം സ്വന്തമാക്കി. യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ആന്തണി മാര്‍ഷ്യാലിന്റെ ഹാട്രിക്കാണ് വിജയവഴിയിലെത്തിച്ചത്. 7, 44, 74 മിനിറ്റുകളിലായിരുന്നു മാര്‍ഷ്യാലിന്റെ ഹാട്രിക് ഗോളുകള്‍. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു യുണൈറ്റഡ് താരം പ്രീമിയര്‍ ലീഗില്‍ ഹാട്രിക് നേടുന്നത്. 49 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

<blockquote class="twitter-tweet"> <p lang="en" dir="ltr">This is how the PL will end, mark my words <a href="https://twitter.com/hashtag/PremierLeague?src=hash&ref_src=twsrc^tfw">#PremierLeague</a> <a href="https://t.co/65jaxbCwI0">pic.twitter.com/65jaxbCwI0</a></p>— lil hare (@JSJoel37) <a href="https://twitter.com/JSJoel37/status/1275927136545767426?ref_src=twsrc^tfw">June 24, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories