TopTop
Begin typing your search above and press return to search.

'അന്ന് എല്ലാവരും പന്ത് ചുരണ്ടി',ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരയില്‍ സംഭവിച്ചത്; വെളിപ്പെടുത്തലുമായി കിരണ്‍ മോറെ

അന്ന് എല്ലാവരും പന്ത് ചുരണ്ടി,ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരയില്‍ സംഭവിച്ചത്; വെളിപ്പെടുത്തലുമായി കിരണ്‍ മോറെ

സമീപകാലത്തായി ക്രിക്കറ്റിലെ പന്ത് ചുരണ്ടല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെ പന്ത് ചുരണ്ടി പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി കൃത്രിമത്വം കാണിച്ചു എന്ന കുറ്റത്തിന് അന്നത്തെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷനും മറ്റൊരു താരം ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം സസ്‌പെന്‍ഷനും വിധിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദങ്ങള്‍ക്ക് ശേഷം ക്രിക്കറ്റില്‍ വീണ്ടും പന്തു ചുരണ്ടല്‍ വിവാദത്തിന്റെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ. 1989 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ പന്ത് ചുരണ്ടല്‍ വ്യാപകമായിരുന്നുവെന്നുവെന്നാണ് മുന്‍ താരം വെളിപ്പെടുത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കറും വഖാര്‍ യൂനിസും അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനത്തെ കുറിച്ചാണ് മോറെ പറഞ്ഞത്.

മത്സരങ്ങളില്‍ ഇരു ടീമുകളിലെയും കളിക്കാര്‍ എങ്ങനെ പന്തില്‍ കൃത്രിമം കാണിക്കാമെന്നും പന്ത് വരുതിയിലാക്കാനും ശ്രമിച്ചിരുന്നു. അന്ന് വിഷയത്തി ല്‍ ഇടപെടുന്നതിന് അമ്പയര്‍മാര്‍ക്ക് വലിയ പങ്കുണ്ടായിരുന്നില്ല. ''ആ ദിവസങ്ങളില്‍, പന്ത് ചുരണ്ടുന്നത് അനുവദനീയമായിരുന്നു, അതിനാല്‍ റിവേഴ്‌സ് സ്വിംഗ് ലഭിച്ചിരുന്നു. ഒരു പോഡ്കാസ്റ്റില്‍ മോറെ പറഞ്ഞു. ഇക്കാര്യത്തില്‍ ''ഇരുവശത്തുനിന്നും ആരും പരാതിപ്പെടാറില്ലായിരുന്നു. എല്ലാവരും പന്ത് ചുരണ്ടി റിവേഴ്‌സ് സ്വിംഗ് ചെയ്തിരുന്നു. ഇത് ബാറ്റ് ചെയ്യുന്നതിന് ബുദ്ധിമുട്ടായിരുന്നു. അന്ന് ഒരോ വിക്കറ്റ് വീഴുമ്പോഴും, ഓരോ ഓവറിനുശേഷവും അമ്പയര്‍മാര്‍ പന്ത് പിടിക്കേണ്ടതില്ല - കളിക്കാര്‍ ആ സമയം പന്തില്‍ കൃത്രിമം കാണിക്കുമായിരുന്നു. ഇക്കാര്യം അന്നത്തെ ക്യാപ്റ്റന്‍മാരായ ഇമ്രാന്‍ ഖാന്‍, ക്രിസ് ശ്രീകാന്ത് എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതാതയും എന്നാല്‍ ഫലമുണ്ടായില്ലെന്നും, പരമ്പരയിലെ അമ്പയര്‍മാരില്‍ ഒരാളായ ഇംഗ്ലണ്ട് താരം ജോണ്‍ ഹോള്‍ഡര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു, "ഞങ്ങൾക്ക് അധികാരം ഇല്ലാത്തതിനാല്‍ ശക്തിയില്ലായിരുന്നു. പിന്നീട് നിയമങ്ങൾ മാറ്റിയെഴുതി, ബോൾ ടാമ്പറിംഗിനായി പെനാൽറ്റി റൺസ് കൊണ്ടുവരാൻ അവർ തീരുമാനിച്ചു. ബാക്കി ഇന്നിംഗ്‌സുകളിൽ ബൗളിംഗ്‌ നിരോധിക്കാൻ അവർ തീരുമാനിച്ചു. "ഹോള്‍ഡര്‍ അഭിമുഖത്തില്‍ പറഞ്ഞെന്ന്‌ മോറെ പറഞ്ഞു. 94 ഏകദിനങ്ങളിലും 49 ടെസ്റ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു മോറെ.

Next Story

Related Stories