TopTop
Begin typing your search above and press return to search.

റോബോട്ടുകളെ ഉപയോഗിച്ച് ഓഫ് സൈഡ് കണ്ടുപിടിക്കും; പുതിയ തീരുമാനവുമായി ഫിഫ

റോബോട്ടുകളെ ഉപയോഗിച്ച് ഓഫ് സൈഡ് കണ്ടുപിടിക്കും; പുതിയ തീരുമാനവുമായി ഫിഫ

അസിസ്റ്റന്റ് റഫറിമാരായി റോബോട്ടുകളെ ഉപയോഗിക്കാന്‍ ഫിഫ തയാറെടുക്കുന്നു. 2022 ലെ ലോകകപ്പിനായാണ് പുതിയ സാങ്കേതികവിദ്യ നടപ്പാക്കാന്‍ ഫിഫ ആഗ്രഹിക്കുന്നത്. ഇതുസംബന്ധിച്ച് ഫിഫയുടെ ടെക്‌നോളജി ഡയറക്ടര്‍ ജോഹന്നാസ് ഹോള്‍സ് മുള്ളര്‍ പുതിയ സംവിധാനത്തിനായുള്ള തന്റെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

അസിസ്റ്റന്റ് റഫറിമാര്‍ക്ക് പകരം കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയിലൂടെ റോബോട്ടുകളെ ഉപയോഗിച്ച് ഓഫ് സൈഡ് കണ്ടു പിടിക്കും. ഓഫ് സൈഡ് ലൈന്‍ മറികടന്നാല്‍ ഉടനെ അലാറം മുഴങ്ങും. ഗോള്‍ ലൈന്‍ സാങ്കേതിക വിദ്യയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സംവിധാനം. കളിക്കാരന്റെ ഏത് ശരീരഭാഗമാണ് ഓഫ് സൈഡ് ആയതെന്ന് വരെ റോബോട് വെളിപ്പെടുത്തും. ഡിസംബറിലെ ക്ലബ്ബ് ലോകകപ്പില്‍ റോബോട് അസിസ്റ്റന്റ് റഫറിമാരെ ഫിഫ പരീക്ഷിച്ചിരുന്നു.

കളിക്കാര്‍ ഓഫ് സൈഡാകുമ്പോള്‍ അലാറം മുഴങ്ങുകയും ഉടനെ തന്നെ മത്സരം പുനരാരംഭിക്കുകയും ചെയ്യുന്നത് സമയം നഷ്ടമാക്കില്ല. ഫുട്ബോളിന്റെ സ്വാഭാവിക വേഗത്തെ ബാധിക്കാതെയാണ് റോബോ റഫറിമാര്‍ പ്രവര്‍ത്തിക്കുക എന്ന ആകര്‍ഷകമാണ്. വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) രീതി മത്സരത്തില്‍ സമയ നഷ്ടം ഉണ്ടാക്കുന്നതും കൂടുതല്‍ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം - ചെല്‍സി മത്സരം വാര്‍ വിവാദമായിരുന്നു. മിനുട്ടുകളെടുത്താണ് വെസ്റ്റ്ഹാം നേടിയ ഗോള്‍ റദ്ദാക്കിയത്.

Next Story

Related Stories