TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മാറ്റിവെച്ചു

ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മാറ്റിവെച്ചു

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഫിഫ വ്യക്തമാക്കി. ഇന്ത്യയെ ആദ്യമായാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിന് വേദിയാലി നിശ്ചയിച്ചത്.

കൊല്‍ക്കത്ത, ഗുവാഹട്ടി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. 16 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കും കളിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ ജപ്പാനും ഉത്തര കൊറിയയുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍.

ഇതോടൊപ്പം പനാമയിലും കോസ്റ്ററീക്കയിലുമായി നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവെച്ചിട്ടുണ്ട്. ജൂണില്‍ നടക്കേണ്ട എല്ലാ രാജ്യന്തര സൌഹൃദ മത്സരങ്ങളും ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും നിര്‍ത്തിവക്കാന്‍ യുവേഫ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.

Next Story

Related Stories