TopTop
Begin typing your search above and press return to search.

ഹാപ്പി ബെര്‍ത്ത്‌ഡേ മെസി; ജന്‍മദിനത്തില്‍ ബാഴ്‌സയ്ക്ക് വിജയ ഗോളൊരുക്കി ഫുട്‌ബോള്‍ ഇതിഹാസം

ഹാപ്പി ബെര്‍ത്ത്‌ഡേ മെസി; ജന്‍മദിനത്തില്‍ ബാഴ്‌സയ്ക്ക് വിജയ ഗോളൊരുക്കി ഫുട്‌ബോള്‍ ഇതിഹാസം

മെസിയുടെ 33-ാം ജന്മദിനത്തില്‍ ബാഴ്സലോണയ്ക്ക് വിജയം. ലാ ലിഗയില്‍ അത്ലറ്റിക്കോ ബില്‍ബാവോയുമായി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. ബാഴ്സയ്ക്കുവേണ്ടി വിജയഗോള്‍ നേടിയത് ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്ടിച്ചാണെങ്കിലും അവസരമൊരുക്കിയത് മെസി തന്നെയായിരുന്നു. 65-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ റാക്ടിച്ച് സീസണിലെ ലാ ലിഗയിലെ ആദ്യ ഗോളും റാക്ടിച്ച് സ്വന്തമാക്കി. മത്സരശേഷം തന്റെ ഗോള്‍ മെസിക്ക് സമര്‍പ്പിക്കാനും റാക്ടിച്ച് മറന്നില്ല. മെസിയുടെ പാസാണ് താന്‍ ലക്ഷ്യത്തിലെത്തിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും റാക്ടിച്ച് പറഞ്ഞു. മെസിക്ക് പിറന്നാള്‍ സമ്മാനമായാണ് റാക്ടിച്ച് താന്‍ നേടിയ ഗോളിനെ വിലയിരുത്തിയത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബാഴ്സയ്ക്ക് അത്ലറ്റിക്കോയ്ക്കെതിരായ മത്സരം നിര്‍ണായകമായിരുന്നു.

അതേസമയം ലോകമെമ്പാടും ആരാധകരുള്ള മെസി ഇന്ന് 33-ാം ജന്മദിനം ആഘോഷിക്കുകയാണ്. എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകളാണ് മെസി സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വേട്ട ഇനിയും തുടരുകയാണ് ഈ അര്‍ജന്റീന താരം. 'ലയണല്‍ ആന്ദ്രെ മെസി'. പത്താം നമ്പറിലാണ് മെസി കളത്തിലിറങ്ങുന്ന താരത്തിന്റെ പത്താം നമ്പര്‍ ജേഴ്സിയും ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്.

1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി ഫുട്ബോളില്‍ ഉയരങ്ങള്‍ കീഴടക്കിയത് ബാഴ്സലോണ എഫ് സിക്കൊപ്പമാണ്. പന്തുമായി അത്ഭുതം കാണിക്കുന്ന പതിമൂന്ന് വയസുകാരന്‍ ബാഴ്സലോണ അധികൃതരുടെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. ആറ് ബലന്‍ ദ് ഓര്‍ പുരസ്‌കാരം, ആറ് തവണ ഫിഫയുടെ മികച്ച താരം, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് ഗിന്നസ് റെക്കോര്‍ഡ്. ഫിഫയുടെ ലോക ഇലവനില്‍ കൂടുതല്‍ തവണ ഇടം നേടിയ താരം, മൂന്ന് ക്ലബ് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏകതാരം, 2014 ലോകകപ്പിലെ ഏറ്റവും മികച്ചതാരം.. ഇങ്ങനെ പോകുന്നു എണ്ണിയാല്‍ തീരാത്ത താരത്തിന്റെ റെക്കോര്‍ഡുകള്‍. ' മിശിഹാ 'എന്ന് വിശേഷിപ്പിക്കുന്ന തരത്തിലേക്ക് ഫുട്‌ബോളില്‍ മെസി വിസ്മയമായി, ബാഴ്സലോണക്ക് ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ലാ ലിഗയും ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത മെസിക്ക് ഇന്നും കിട്ടാക്കനി ഫിഫ ലോകകപ്പാണ്.


Next Story

Related Stories